web analytics

നേന്ത്രക്കുലയ്ക്ക് നല്ലകാലം; തേങ്ങയേക്കാൾ കേമനായി…പക്ഷെ തേങ്ങയെ പോലെ തന്നെ, വില കൂടിയപ്പോൾ കുലയും കിട്ടാനില്ല

കോഴിക്കോട്: നാളികേരത്തിന് പിന്നാലെ നേന്ത്രക്കുലക്കും വില കൂടിയതോടെ കർഷകർ ആശ്വാസത്തിൽ. മാസങ്ങൾക്കുമുമ്പ് വരെ നാടൻ കുലക്ക് കിലോക്ക് 30 -35 രൂപ വരെയാണ് ലഭിച്ചിരുന്നത്.എന്നാൽ കർഷകർക്കിപ്പോൾ 60 -70 രൂപ വരെയാണ് വില ലഭിക്കുന്നത്. ഇരട്ടിയോളമാണ് വില വർധന.

കിലോക്ക് 85 -100 രൂപ നിരക്കിലാണ് കച്ചവടക്കാർ നാടൻ നേന്ത്രപ്പഴം വിൽക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് വാഴകർഷകർക്ക് ആശ്വാസ വില ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന നേന്ത്രക്കുലക്ക് കിലോക്ക് 55 -65 രൂപവരെയാണ് വില. ഇത് കച്ചവടക്കാർ 75 -80 രൂപക്കാണിപ്പോൾ വിൽപന നടത്തുന്നത്. നാലുമാസം മുമ്പ് ഇതര സംസ്ഥാനത്തുനിന്നും വരുന്ന കുലകൾ മൂന്ന് കിലോ നൂറുരൂപക്കുവരെ വിൽപന നടത്തിയിരുന്നു. മൈസൂർ പഴത്തിന് 35-40ഉം, ഞാലിപൂവന് 40 -50ഉം, റോബസ്റ്റിന് 35 -40 രൂപയുമാണ് നിലവിൽ ചെറുകിട കച്ചവടക്കാരുടെ ശരാശരി വിൽപന വില.

പച്ചതേങ്ങക്ക് വില അമ്പതു രൂപയോളമായി ഉയർന്നപ്പോൾ തേങ്ങ ആവശ്യത്തിന് കിട്ടാനില്ലായിരുന്നു. അതുപോലെ തന്നെ വാഴക്കുലക്ക് വിലകൂടിയപ്പോൾ വിളവ് വേണ്ടത്രയില്ലെന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നേന്ത്രക്കുല പൊതുവെ 15 കിലോക്ക് മുകളിൽവരെ തൂക്കം വെക്കാറുണ്ടെങ്കിലും ഇപ്പോൾ വിളവെടുക്കുന്ന കർഷകരിൽ പലർക്കും ചെറിയ കുലകളാണ് വിളഞ്ഞത്. മിക്കയിടത്തും എട്ട് -12 കിലോ വരെയാണ് നേന്ത്രപ്പഴത്തിന്റെ ശരാശരി തൂക്കം. ചില ഭാഗങ്ങളിൽ മാത്രമാണ് കൂടുതൽ പടലകളോടെ വലിയ കുലകൾ വിളയുന്നത്. പത്തുകിലോ തൂക്കമുള്ള നാടൻ നേന്ത്രക്കുല കടകളിലെത്തിക്കുമ്പോൾ ഒരു കിലോയോളം തണ്ട് കുറച്ചാണ് കച്ചവടക്കാർ വാങ്ങുന്നത്. അപ്പോൾ കിലോക്ക് 60 -70 രൂപ തോതിൽ ലഭിച്ചാൽതന്നെ 540 -630 രൂപയാണ് ലഭിക്കുന്നത്.

മൂന്നുമാസംമുമ്പ് ജില്ലയിലെ വാഴയിലാകെ പുഴുക്കൾ എത്തി ഇലകളാകെ നശിപ്പിച്ചിരുന്നു. ഇത് വാഴയുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. പുഴുശല്യത്താലുള്ള വളർച്ചക്കുറവും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുമാണ് വാഴക്കുലകളുടെ തൂക്കം കുറയാൻ കാരണമായി കർഷകർ പറയുന്നുണ്ട്. വാഴത്തൈ, കൂലി ചെലവ്, വളമിടൽ, നാട്ട കെട്ടൽ അടക്കമുള്ളവക്ക് മുമ്പത്തേക്കാൾ ചെലവ് കൂടിയതും അതിനൊത്ത് വാഴക്കുലക്ക് വില ലഭിക്കാത്തതും നീർവാർച്ചയുള്ള കൂടുതൽ സ്ഥലം കുറഞ്ഞ പാട്ടത്തിന് ലഭിക്കാത്തതും കാരണം നിരവധി കർഷകർ ഇതിനകം ഈ മേഖല വിട്ടിട്ടുണ്ട്.

https://news4media.in/%e0%b4%88-%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b5%bd-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%86%e0%b4%a3%e0%b5%86%e0%b4%a8/
spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

Related Articles

Popular Categories

spot_imgspot_img