web analytics

ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; ദുരന്തം വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെ

ഗൂഡല്ലൂർ നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. നെല്ലിയാളം നഗരസഭയിലെ ചന്തക്കുന്നിലെ കർഷകൻ ജോയി (58) നെയാണ് കാട്ടാന ആക്രമിച്ച് കൊന്നത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ ബിദർക്കാട് വെച്ചാണ് സംഭവം നടന്നത്.

ബിദർക്കാട് ടൗണിൽ ചന്തക്കുന്നിലെ വീട്ടിലേയ്ക്ക് സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ നിന്നും റോഡിലിറങ്ങിയ കാട്ടാന ജോയിയെ ആക്രമിക്കുകയും ചവിട്ടി കൊല്ലുകയുമായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ച ജോയിയുടെ മൃതദേഹം വനപാലകരിടപെട്ട് പന്തല്ലൂർ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. ജോയിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ കാട്ടാനയെത്തുരത്തുകയും വനപാലക രെ വിവരമറിയിക്കുകയുമായിരുന്നു. സുധീർ ജി നായരുടെ നേതൃത്വത്തിൽ വനപാലക സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് പ്രദേശത്ത് വനപാലകർ ജാഗ്രത പുലർത്തുന്നതിനിടെയാണ് സംഭവം. നെലാക്കോട്ടയിൽ വീടിൻ്റെ ടെറസിനു മുകളിൽ കാട്ടുക്കൊമ്പൻ അകപ്പെട്ടതു പോലെ സംഭവങ്ങളുണ്ടായതിൽ വൻ പ്രതിഷേധം പ്രദേശവാസികൾക്കിടയിലുണ്ട്.

അതിനിടയ്ക്കാണ് ദാരുണ സംഭവം നടന്നിരിക്കുന്നത്. ജോയിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്ക്കരിക്കും.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

Related Articles

Popular Categories

spot_imgspot_img