web analytics

പുര കത്തുമ്പോൾ തന്നെ വാഴ വെട്ടണമല്ലോ? കേന്ദ്രം കണ്ണുരുട്ടിയതോടെ ലാഭക്കൊതിയൻമാർ ഒതുങ്ങി

ന്യൂഡൽഹി: പെഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍.

കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കുത്തനെ തന്നെ നിരക്ക് കുറച്ചു. ഭീകരാക്രമണത്തില്‍ ആകെ 26 പേരാണ് കൊല്ലപ്പെട്ടത്. 20ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലോകരാജ്യങ്ങള്‍ വരെ ഭീകരാക്രമണത്തെ അപലപിക്കുന്നതിനിടെയാണ് വിമാനക്കമ്പനികള്‍ ലാഭക്കൊതിയുമായി അവസരം മുതലെടുക്കാന്‍ ശ്രമിച്ചത്.

രാജ്യം കൊടുംഭീകരതയില്‍ വിറങ്ങലിക്കുമ്പോഴും അവസരം മുന്നില്‍ കണ്ട് ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാന നിരക്ക് കമ്പനികള്‍ കുത്തനെ വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ആറ് മടങ്ങിലേറെ നിരക്ക് വര്‍ദ്ധിപ്പിച്ച് 65,000 രൂപ വരെ ഇന്ന് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. വിമാനക്കമ്പനികളുടെ ലാഭക്കൊതി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായതോടെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു.

്സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉടൻ വിഷയത്തില്‍ ഇടപെടുകയും വിലകള്‍ നിയന്ത്രിക്കാനും സാധാരണ നിരക്ക് നിലനിറുത്താനും വിമാനക്കമ്പനികള്‍ക്ക് കർശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇതേതുടര്‍ന്ന് വിമാനക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിന് വഴങ്ങുകയായിരുന്നു. ഇതിനുപിന്നാലെ വിമാനക്കമ്പനികള്‍ യാത്രാ നിരക്കുകള്‍ ഗണ്യമായി കുറച്ചു. അതേ റൂട്ടുകളില്‍ ഏകദേശം 14,000 രൂപയായി നിരക്ക്.

ഇതുകൂടാതെ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ അധിക സര്‍വീസുകളും ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്കും തിരികെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 23 ന് രാവിലെ 11:30 ന് ഡല്‍ഹിയിലേക്കും ഉച്ചയ്ക്ക് 12:00 ന് മുംബൈയിലേക്കും ശ്രീനഗറില്‍ നിന്ന് രണ്ട് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ സർക്കാരിനെ അറിയിച്ചു.

ഏപ്രില്‍ 30 വരെ സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗും റദ്ദാക്കലുകള്‍ക്ക് പൂര്‍ണ്ണ റീഫണ്ടും എയര്‍ ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇന്‍ഡിഗോയും ഇതേ മാതൃക പിന്തുടര്‍ന്ന് ഒരേ ദിവസം രണ്ട് പ്രത്യേക വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഓരോ അധിക സര്‍വീസും നടത്തുമെന്ന് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ രൂക്ഷ വിമർശനം

ബിഷപ്പ് സന്ദർശനത്തിന് പിന്നാലെ പൊട്ടിത്തെറി; സഭയ്ക്കും ‘ദീപിക’യ്ക്കും നേരെ പി.സി. ജോർജിന്റെ...

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

Related Articles

Popular Categories

spot_imgspot_img