ലാലേട്ടന്റെ ഒരു പുത്തൻ സിനിമ എത്തുമ്പോൾ തിയ്യേറ്ററുകളിൽ എന്നും ആവേശമാണ് . ഇപ്പോഴിതാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെ റീലിസിനെത്തും .ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകർ നോക്കികാണുന്നത്. മാത്രമല്ല മലയാള സിനിമയിൽ സമീപകാലത്ത് ഇത്ര ഹൈപ്പോടെ എത്തിയ ഒരു ചിത്രവുമില്ല, ഇതുവരെ പുറത്തുവിട്ട ചിത്രത്തിലെ ട്രെയ്ലറും പോസ്റ്ററുകളും ആരാധകരെ ആവേശംകൊളിക്കുന്നതാണ് .ഓരോ പോസ്റ്ററിലും ഒരു യുദ്ധത്തിന്റെ പോർക്കളമായിട്ടാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ചിത്രത്തിന് രാവിലെ ആറര മുതലുള്ള ഷോകളുണ്ട്.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായി ജനുവരി 25 നാണ് ചിത്രത്തിൻറെ റിലീസ്.
ലിജോ-മോഹൻലാൽ കൂട്ടുകെട്ടിൽ ആദ്യമായി എത്തുന്ന ചിത്രം കൂടിയാണിത്. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. നൂറ്റി മുപ്പത് ദിവസങ്ങളിൽ രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്.
മോഹൻലാലിന് പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, സുചിത്ര നായർ, മണികണ്ഠൻ ആചാരി തുടങ്ങിയവർ സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയ്‌സാൽമേർ, പൊഖ്‌റാൻ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്റെ അസ്സോസിയേറ്റ് ഡയറക്ടറാണ് ടിനു പാപ്പച്ചൻ.
Read Also : സംവിധായകനായി അയാൾ കാണിച്ചത് ചരിത്രം എസ് എസ് രാജമൗലി ഇനി നായകനാകും