web analytics

ലൂസിഫറിന്റെ മൂന്നാം ഭാഗം വരില്ലെന്നുറപ്പിച്ച് ആരാധകർ; മോഹൻലാലിനെ പറ്റിച്ചതോ?

ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനായി ഇനി കാത്തിരിക്കണോ? വേണ്ടെന്ന് തന്നെയാണ് സിനിമ പ്രവർത്തകർ പറയുന്നത്. 

എമ്പുരാനിലെ ഖേദ പ്രകടനത്തിലൂടെ മോഹന്‍ലാല്‍ തള്ളി പറഞ്ഞത് പൃഥ്വി രാജിന നെ തന്നെയാണെന്ന് ഒരുവിഭാഗം സിനിമ പ്രവർത്തകർ പറയുന്നു.

സിനിമയിലെ സ്‌ക്രിപ്റ്റില്‍ അടക്കം അടിമുടി മാറ്റങ്ങള്‍ താന്‍ വരുത്തിയെന്ന് പൃഥ്വി നേരത്തെ തന്നെ പറഞ്ഞിരുന്നു. 

കഥയുടെ പൂര്‍ണ്ണ ഉള്ളടക്കവും ട്വിസ്റ്റുകളുമെല്ലാം സംവിധായകന് മാത്രമേ അറിയാവൂവെന്നും അഭിനേതാക്കള്‍ അവരവരുടെ വേഷം മാത്രമാണ് ചെയ്തതെന്നും പൃഥ്വി രാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.

പ്രിവ്യൂ പോലും ആരേയും കാണിച്ചില്ല. ക്ലൈമാക്‌സ് വിവരം പുറത്തു വരുമെന്ന ന്യായം പറഞ്ഞായിരുന്നു മോഹന്‍ലാലിനെ പോലും അത് കാണിക്കാതിരുന്നത്. അങ്ങനെ സാധാരണ പ്രേക്ഷകന്റെ ആകാംഷയില്‍ സിനിമ കാണാന്‍ മോഹന്‍ലാലും തിയേറ്ററിലെത്തിയിരുന്നു. 

എന്നാൽചിത്രം കണ്ട് പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ശരീര ഭാഷയില്‍ എല്ലാമുണ്ടായിരുന്നു. സിനിമയുടെ പ്രധാന നിര്‍മ്മതാവായ ആന്റണി പെരുമ്പാവൂരും നിരാശയോടെയാണ് മോഹന്‍ലാലിന് പിന്നാലെ ഇറങ്ങിപ്പോയത്. 

മറ്റൊരു നിര്‍മ്മതാവ് ഗോകുലം ഗോപാലന്‍ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഖേദ പ്രകടനവും. അപ്പോഴും എവിടെയാണ് എമ്പുരാന് പിഴച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് മോഹന്‍ലാല്‍ ചെയ്തത്. മോഹന്‍ലാലിന്റെ പോസ്റ്റിനെ പൃഥ്വിയും ഷെയര്‍ ചെയ്തു.

പക്ഷെ ഇതിനെല്ലാം മറ്റൊരു വശം കൂടിയുണ്ട്

പൃഥ്വിരാജ് കഥ കേൾപ്പിക്കാതെ ചതിച്ചു, ലാലേട്ടനെയും ഗോകുലം ഗോപാലേട്ടനും ചതിയിലൂടെയാണ് സിനിമയുടെ ഭാഗവാക്കാക്കിയത് എന്നൊക്കെ ചിലർ പറയുന്നുണ്ടെങ്കിലും ഇത്രേം നാൾ സിനിമയുമായി അഭേദ്യബന്ധം പുലർത്തുന്ന ലാലേട്ടനെയൊന്നും അങ്ങനെ ഒരാൾക്കും തെറ്റിദ്ധരിപ്പിക്കുവാൻ ആകില്ല എന്ന് ഏതൊരാളും നിസംശയം പറയും.

അതും ഒരുകാലത്ത് ലാൽ ശത്രുവായി കണ്ടിരുന്ന രാജുവിനെ പോലെ ഒരാളിന് ഒരിക്കലും സാധ്യമല്ല എന്നത് മലയാളിക്കറിയാം. 

ഈ വക തലതൊട്ടപ്പന്മാരെ പറ്റിച്ചുകൊണ്ട് സിനിമയെടുത്തു എന്നൊക്കെ വിളിച്ചുകൂവുന്നത് പൊട്ടന്മാർ തന്നെയാണ്ട്. ഒരു കാര്യം ഉറപ്പിക്കാം, ലൈക്കയെ ഈ പ്രൊജക്ടിൽ നിന്നും പാരവെച്ചു ചാടിച്ചത് തിരുവനന്തപുരത്തെ ആ ലോബി തന്നെ, അതിൽ സംശയമില്ല.

കുറെ നാളുകൾ കഴിയുമ്പോൾ അവർക്കുള്ളിൽ വിഭാഗീയതകൾ മുളയ്ക്കുമ്പോൾ ആരെങ്കിലും ഒരാൾ ആത്മകഥയിൽ ഇതൊക്കെ വെളിപ്പെടുത്തും, തീർച്ച !

 എമ്പുരാനേക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ. കഴിഞ്ഞബുധനാഴ്ച വൈകീട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ പ്രേക്ഷകർക്കും മോഹൻലാൽ നന്ദിയറിയിച്ചു. സ്വപ്നമാണോ എന്ന് തോന്നും വിധം അത്രത്തോളം എമ്പുരാൻ വളർന്നുകഴിഞ്ഞുവെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

എമ്പുരാന്റെ തുടക്കംലൂസിഫറിന്റെ വിജയമാണ്  ഈ കഥ മൂന്ന് സിനിമകളായിട്ടാണ് വരുന്നത്. ഇതിനകം തന്നെ അതിന്റെ കഥയുടെ രൂപമുണ്ട്. ഈ കഥ ഒരു സിനിമയിൽ പറയാൻ പറ്റില്ലെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു.

ഇതിനു ശേഷമാണ് ട്വിസ്റ്റ് വന്നത്. സിനിമയെ ആർ.എസ്.എസ് ശക്തമായി എതിർത്തതോടെ രണ്ടാം ഭാഗത്തിൽ പെട്ടിത്തിരുത്ത് വരുത്താനാണ് പദ്ധതി. പക്ഷെ ഈ വിവാദത്തോടെ ലാലിൻ്റെ കണ്ണിലെ കരടായി പൃഥ്വിരാജ് മാറി.

ഇതോടെ മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ മോഹൻലാൽ തയ്യാറല്ലെന്നു തന്നെയാണ് പുറത്തു വരുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ

പട്ടിക്ക് പേരിട്ടത് ‘ശർമാജി’ എന്ന്…യുവാവ് അറസ്റ്റിൽ ഭോപ്പാൽ: വളർത്തുനായക്ക് അയൽക്കാരന്റെ പേര് നൽകിയ...

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ അറസ്റ്റ്

അബദ്ധത്തിൽ കാറിടിച്ച് സുഹൃത്ത് മരിച്ചു; മറച്ചുവെച്ച ശേഷം യുവാവ് ചെയ്തത്… ഒടുവിൽ...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് തിരുവനന്തപുരം: അമീബിക്...

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി കോട്ടയം: “മഴ മഴ, കുട കുട… മഴ...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

Related Articles

Popular Categories

spot_imgspot_img