ഇടിഞ്ഞ് താഴ്ന്ന് സ്വർണ വില; ഈ പോക്ക് പാതാളത്തിലേക്കോ? ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്. സ്വർണം പവന് 51,000 ൽ താഴെയെത്തി. സ്വർണവ്യാപാരികളുടെ സംഘടനകൾ തമ്മിൽ ധാരണയായതോടെയാണ് സ്വർണവില കുറഞ്ഞത്.Fall in gold prices in the state

പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 6,300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. കഴിഞ്ഞ ദിവസം സ്വർണം പവന് 760 രൂപ കുറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും വില ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സ്വർണത്തിന്റെ നുകിത കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില കുറയാൻ തുടങ്ങിയത്. വരും ദിവസങ്ങളിലും വിലയിൽ കുറവ് വരും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4600 രൂപയാണ് പവന് കുറഞ്ഞിട്ടുള്ളത്.

1 ഗ്രാം 18 കാരറ്റ് സ്വർണത്തിനും വില ഇടിയുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5230 രൂപയാണ് വിപണിവില. സ്വർണത്തിന് സമാനമായ രീതിയിൽ വെള്ളിയുടെ വിലയും കുറയുന്നുണ്ട്.

അതേസമയം സംസ്ഥാനത്ത് ജ്വല്ലറികൾ വിവിധ വിലയിൽ ആയിരുന്നു രാവിലെ മുതൽ വ്യാപാരം നടത്തിയിരുന്നത്. സ്വർണ വ്യാപാരി സംഘടനകൾ തമ്മിലുള്ള തർക്കമായിരുന്നു രണ്ട് വിലയ്ക്ക് കാരണം ആയത്.

മൂന്നാം നേരന്ദ്ര മോദി സർക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് പിന്നാലെ രാജ്യത്തെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയതാണ് സ്വർണ വിലയില്‍ പ്രതിഫലിച്ചത്. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 5 ശതമാനം, കൃഷി, അടിസ്ഥാന വികസന സെസ് 5 ശതമാനത്തില്‍ നിന്നും ഒരു ശതമാനവുമായിട്ടാണ് കുറച്ചത്.

ബജറ്റ് പ്രഖ്യാപനം നടപ്പില്‍ വരുന്നതോടെ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9 ലക്ഷം രൂപയ്ക്കു മുകളിലായിരുന്ന നികുതി 3.90 ലക്ഷമായി കുറയും. ബജറ്റിലെ പ്രഖ്യാപനം നടപ്പിലായി തുടങ്ങുന്നതിന് മുമ്പ് തന്നെ സ്വർണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ബജറ്റ് അവതരണത്തിന്റെ അന്ന് രാവിലെ പവന് 200 രൂപയാണ് കുറഞ്ഞതെങ്കില്‍ ബജറ്റ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വിലയില്‍ രണ്ടായിരം രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ വിലയില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് ഇതിന് കാരണം. ഔൺസിന് ഒരുസമയത്ത് 2,354 ഡോളർ വരെ താഴ്ന്ന സ്വർണ വില ഇപ്പോൾ 2,370 ഡോളറിലേക്ക് തിരിച്ച് കയറി. പണപ്പെരുപ്പ കണക്കുകൾ പുറത്തുവരാനിരിക്കേ, നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടന്നതാണ് നിലവിലെ ഇടിവിലെ പ്രധാന കാരണം.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം

വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി...

കർക്കിടക വാവ് നാളെ

കർക്കിടക വാവ് നാളെ കൊച്ചി: കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് അഥവാ പിതൃദിനം എന്ന...

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന്

വിമാന ദുരന്തം; മൃതദേഹങ്ങൾ മാറി നൽകിയെന്ന് ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട്...

Related Articles

Popular Categories

spot_imgspot_img