കോട്ടയം: ട്രെയിൻ ടിടിഇ എന്ന വ്യാജേന പരിശോധന നടത്തിയ യുവതി പിടിയിൽ. കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്. റെയിൽവെ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.(fake TTE in train; woman arrested)
തിരുവനന്തപുരം- നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. ട്രെയിൻ കായംകുളത്ത് എത്തിയപ്പോൾ ടിക്കറ്റ് പരിശോധകയുടെ വേഷവും റെയിൽവേയുടെ തിരിച്ചറിൽ കാർഡും ധരിച്ച യുവതിയെ ടിടിഇ അജയകുമാർ കാണാനിടയായി. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
തുടർന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം റംലത്തിനെ കസ്റ്റഡിയിൽ എടുത്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു.