മഴയ്ക്ക് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു; മലപ്പുറത്തെ ‘വ്യാജ കളക്ടർ’ പിടിയിൽ, ഉപദേശം നല്‍കി വിട്ടയച്ചു

മലപ്പുറം: മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സംഭവത്തിൽ 17കാരന്‍ പിടിയില്‍. കലക്ടറുടെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വിദ്യാർത്ഥിയാണ് പിടിയിലായത്. ഡിസംബർ രണ്ടിന് ആണ് സംഭവം.(Fake information in the name of Malappuram District Collector; Student arrested)

ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച ഡിസംബർ രണ്ടിന് വൈകിട്ടാണ് തൊട്ടടുത്ത ദിവസം കലക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. ഔദ്യോ​ഗികമായി കലക്ടർ അവധി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിച്ചത്. ഇതിനെതിരെ ജില്ലാ കലക്ടർ വി ആർ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

എന്നാൽ തമാശയ്ക്കാണ് വ്യാജ സന്ദേശം പ്രചരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥി പൊലീസില്‍ മൊഴി നല്‍കി. ജില്ലാ പൊലീസ് മോധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിദ്യാര്‍ത്ഥിയെ വിളിച്ചു വരുത്തി ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

അറബികടലിൽ എംജെഒ സാന്നിധ്യം, പസഫിക്ക് സമുദ്രത്തിൽ ലാനിന, ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി; ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്....

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മഞ്ഞൾ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ...

അൻവറിനെ കൂടെക്കൂട്ടുമോ?കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. ഉച്ചക്ക് 2.30ന്...

കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ പ്രതികൾ

കൊച്ചി: കുസാറ്റിൽ സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ...
spot_img

Related Articles

Popular Categories

spot_imgspot_img