കാസർഗോഡ് അടച്ചിട്ട വീട്ടിൽ നിന്നും 7 കോടി രൂപയുടെ വ്യാജനോട്ട് കണ്ടെടുത്തു; രണ്ടുപേർ വയനാട്ടിൽ നിന്ന് അറസ്റ്റിൽ

കാസർഗോഡ് 7 കോടി രൂപയുടെ വ്യാജ കറൻസി പിടിച്ചു. വ്യാജ കറൻസി സൂക്ഷിച്ച രണ്ടുപേർ വയനാട്ടിൽ നിന്ന് അറസ്റ്റിൽ ആയിട്ടുണ്ട്. പെരിയ സ്വദേശി അബ്ദുൽ റസാക്ക് മൗവ്വൽ സ്വദേശി സുലൈമാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബത്തേരിയിലെ സ്വകാര്യ ഹോം സ്റ്റൈയിൽ നിന്നാണ് ഇവരെ രണ്ടുപേരെയും ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കള്ളനോട്ട് കേസിലെ പ്രതികളാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ് അമ്പലത്തറയിലെ അടച്ചിട്ട ഒരു വീട്ടിൽ നിന്നും ഏഴ് കോടിയുടെ രണ്ടായിരത്തിന്റെ കള്ള നോട്ടുകൾ പിടികൂടിയത്. അറസ്റ്റിൽ ആയ അബ്ദുൾ റസാഖ് ആണ് ആ വീട് വാടകക്കെടുത്തിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വയനാട്ടിൽ നിന്ന് പിടികൂടിയിരിക്കുന്നത്. അമ്പലത്തറ പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവർ വയനാട്ടിലേക്ക് കടന്നുവെന്ന് മനസ്സിലാക്കിയ പോലീസ് ബത്തേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബത്തേരി എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണത്തിനുശേഷം ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്തിനുവേണ്ടിയാണ് ഇവർ ഈ പണം എത്തിച്ചത് എന്ന അന്വേഷണം തുടരുകയാണ്.

Read Also: കൊല്ലത്ത് മദ്യലഹരിയിൽ ബൈക്കോടിച്ച് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ഇടിച്ചുകയറ്റി യുവാവ്; ഭിന്നശേഷിക്കാരനായ വയോധികന് ദാരുണാന്ത്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

Related Articles

Popular Categories

spot_imgspot_img