ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
ബെംഗളൂരു: ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബെംഗളൂരുവിലുള്ള ഗവണ്മെന്റ് ബസ്റ്റാൻഡിൽ ബുധനാഴ്ചയാണ് സംഭവം.
കലസിപാല്യ ബിഎംടിസി ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തിന് സമീപത്തു നിന്ന് ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളും കണ്ടെത്തിയത്. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും വെച്ചിരുന്നത്.
സംഭവത്തെ തുടർന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചതനുസരിച്ച് പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കെട്ടിട നിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്‌ഫോടകവസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍.
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബെംഗളൂരു വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറായ എസ്. ഗിരീഷ് അറിയിച്ചു.
യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി
ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും ബിഎംഡബ്ല്യു കാറും ഭർത്താവിനോട് ആവശ്യപ്പെട്ട യുവതിയെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി.
വിദ്യാസമ്പന്നരായ സ്ത്രീകൾ ഭർത്താവിന്റെ പണത്തെ ആശ്രയിക്കുന്നതിനു പകരം സ്വന്തമായി ജോലി സമ്പാദിക്കണമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായി പറഞ്ഞു.
വിവാഹം കഴിഞ്ഞ് 18 മാസത്തിനുള്ളിൽ തന്നെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ യുവതിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. മുംബൈയിൽ ഒരു വീടും ജീവനാംശമായി 12 കോടി രൂപയുമടക്കം ആവശ്യപ്പെട്ടായിരുന്നു ഭർത്താവിനെതിരെ യുവതി കേസ് നൽകിയിരുന്നത്.
‘നിങ്ങൾ വളരെ വിദ്യാസമ്പന്നരാണ്. സ്വന്തം നിലക്ക് ജോലി ചെയ്ത് ഇതെല്ലാം സമ്പാദിക്കണമെന്നും ജസ്റ്റിസ് വ്യക്തമാക്കി. നിങ്ങളുടെ വിവാഹം 18 മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഇപ്പോൾ നിങ്ങൾക്കും ബിഎംഡബ്ല്യു വേണോ?.
18 മാസം നീണ്ടുനിന്ന വിവാഹബന്ധത്തിന് ഓരോ മാസവും ഒരു കോടി എന്ന നിലയിലാണോ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും’ കോടതി യുവതിയോട് ചോദിച്ചു.
‘നിങ്ങളൊരു ഐടി പ്രൊഫഷണലാണ്, കൂടാതെ എംബിഎ ബിരുദമുണ്ട്. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ള നിങ്ങൾ ജീവനാംശത്തെ ആശ്രയിക്കരുത് എന്നും കോടതി പറഞ്ഞു.
നിങ്ങൾ യാചിക്കുന്നതിന് പകരം സ്വന്തമായി സമ്പാദിക്കുകയും ജീവിക്കുകയും ചെയ്യണം’.. ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഭർത്താവിന്റെ പിതാവിന്റെ സ്വത്തിന്മേൽ സ്ത്രീക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
എന്നാൽ തന്റെ ഭർത്താവ് വളരെ സമ്പന്നനാണെന്നും തനിക്ക് സ്‌കീസോഫ്രീനിയ ഉണ്ടെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടെന്നുമാണ് യുവതി കോടതിയിൽ വാദിച്ചത്.
ഇത്രയും തുക ജീവനാംശമായി ആവശ്യപ്പെടുന്നത് അത്യാഗ്രഹമാണെന്നായിരുന്നു ഭർത്താവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മാധവി ദിവാൻ കോടതിയിൽ വാദിച്ചത്.
മുംബൈയില്‍ യുവതിയ്ക്ക് ഒരു വലിയ ഫ്‌ളാറ്റ് ഉണ്ട്. അതില്‍ നിന്ന് വരുമാനമുണ്ടാക്കാം. മറ്റ് കാര്യങ്ങള്‍ വേണമെങ്കില്‍ ജോലി ചെയ്ത് ഉണ്ടാക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
അതേസമയം ഇരു കക്ഷികളോടും പൂർണ്ണമായ സാമ്പത്തിക രേഖകൾ സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭർത്താവിന്റെ പ്രവൃത്തികൾ കാരണം തന്റെ ജോലി നഷ്ടപ്പെടുന്നുണ്ടെന്നും അയാൾ തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും യുവതി ആരോപിച്ചു. ആ കേസുകൾ റദ്ദാക്കാൻ നിർദേശിക്കുമെന്ന് ജസ്റ്റിസ് യുവതിക്ക് ഉറപ്പ് നൽകി.
Summary: Explosive materials were found near the toilet inside a bus stand. The incident occurred on Wednesday at the Government Bus Stand in Bengaluru.