യു.എ.ഇ.യിൽ പ്രവാസികൾക്ക് ഇരുട്ടടിയായി വീട്ടു വാടക കുത്തനെ ഉയരുന്നു. മുൻപ് ദുബൈയിലെ കനത്ത വീട്ടുവാടക താങ്ങാൻ കഴിയാതെ വരുമാനം കുറഞ്ഞവർ ഷാർജ , അജ്മാൻ എന്നിവിടങ്ങളിലെ അപ്പാർട്ട്‌മെന്റുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടങ്ങളിലും വീട്ടുവാടക ഉയരുകയാണ്. (Expats in the UAE are in the dark as house rents rise sharply)
30 ശതമാനം വരെയാണ് വാടകയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ദുബൈയോട് ചേർന്നുള്ള അൽ-നഹ്ദ, അൽ മജാസ് , അൽ തവനൂൻ തുടങ്ങിയ മേഖലകളിൽ വാടക ക്രമാതീതമായി കുതിച്ചുയർന്നു. പെട്ടെന്നു തന്നെ ദുബൈയിൽ എത്തിപ്പെടാം എന്നതാണ് ഈ പ്രദേശങ്ങളെ ആകർഷകമാക്കുന്നത്.
റാസ്-അൽഖൈമ വ്യവസായ മേഖലയുടെ വളർച്ച, സുരക്ഷിതമായ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, താമസക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ് എന്നിവയും വാടക വർധിക്കാൻ കാരണമായി.









