പ്രവാസി മലയാളി യുവതി ജീവനൊടുക്കി
ഷാർജ: മലയാളി യുവതിയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ ഷാർജയിലെ ഫ്ലാറ്റിൽ കണ്ടെത്തി.
കൊല്ലം കേരളപുരം സ്വദേശിയും കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനവാസിനിയുമായ വിപഞ്ചിക മണിയൻ (33) ആണ് മരിച്ചത്. കൂടെ മരിച്ചത് 1.5 വയസുകാരിയായ മകൾ വൈഭവിയാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കി കൊന്നശേഷം, അമ്മയും തൂങ്ങി മരിച്ചതായി സംശയിക്കുന്നു.
സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിപഞ്ചിക ദുബായിലെ ഒരു സ്വകാര്യ കമ്പനിയിലെ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഭർത്താവ് നിതീഷ് വലിയവീട്ടിൽ ദുബായിലെ മറ്റൊരു സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായി ജോലി ചെയ്യുന്നു.
മാൾട്ടയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
കഴിഞ്ഞ കുറച്ച് കാലമായി ദമ്പതികൾ തമ്മിൽ ബന്ധം വഷളായിരുന്നു. ഇരുവരും വെവ്വേറെ താമസിച്ചിരുന്നതായും അറിയുന്നു.
പീഡനവും വിവാഹമോചന പ്രശ്നങ്ങളും:
വളരെ നാളായി സ്ത്രീധന പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് നിതീഷ്, വിപഞ്ചികയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കൂടാതെ, ഭർത്താവ് വിവാഹമോചനത്തിന് സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും, എന്നാൽ വിപഞ്ചികയ്ക്ക് അതിൽ താൽപര്യമില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
“വിവാഹമോചനം ഉണ്ടായാൽ ഞാൻ ജീവിച്ചിരിക്കില്ല” എന്ന് യുവതി തന്റെ മാതാവിനോടും വീട്ടുജോലിക്കാരിയോടും നിരന്തരം പറയാറുണ്ടായിരുന്നു.
ഒടുവിൽ, വിവാഹമോചനം സംബന്ധിച്ചുള്ള വക്കീൽ നോട്ടീസ് ലഭിച്ച ദിവസം തന്നെ, മകളെ കൊലപ്പെടുത്തി, ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.
മരണം സംബന്ധിച്ച വിവരം ലഭിച്ചതോടെ അടിയന്തരസേന സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് പോസ്റ്റ്മോർട്ടത്തിനായി ഫൊറൻസിക് ലാബിലേക്കും മാറ്റി.
അൽ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വിപുലമായ അന്വേഷണം ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുകെ മലയാളി അന്തരിച്ചു
യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രധാനിയായിരുന്ന ആന്റണി മാത്യു വെട്ടുതോട്ടുങ്കൽ കെരേത്തറ (61) ലണ്ടനിൽ നിര്യാതനായി.
2005 മുതൽ ലണ്ടനിലെ സീറോ മലബാർ സഭയുടെ കോർഡിനേഷൻ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവർത്തിച്ചു. കുട്ടനാട് സംഗമത്തിന്റെ കോഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
യുകെയിലെ സീറോ-മലബാർ സഭയുടെ പ്രാരംഭ ഘട്ടങ്ങളിൽ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയയിലുമുണ്ടൊരു കൂടത്തായി ജോളി
പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര, ചെറിയാൻ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെ മകനാണ് ആന്റണി മാത്യു. ഭാര്യ ഡെൻസി ആന്റണി, വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്.
മക്കൾ: ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതരായ ജോർജ് മാത്യു, ജോസ് മാത്യു. നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.
സെന്റ് മോണിക്ക സീറോ-മലബാർ മിഷനിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എപ്പാർച്ചൽ ബൈബിൾ കമ്മീഷൻ കോർഡിനേറ്റർ, പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം സുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മിഷൻ കൊയർ ഗ്രൂപ്പിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.