പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
36 വർഷമായി യുഇഎയിൽ താമസിക്കുന്ന പ്രവാസി മലയാളി യുഎഇയിലെ റാസൽഖൈമയിൽ അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു മരണം.
ജുപീറ്റർ ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി ഭാസ്കരൻ ജിനൻ ആണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റാക് ഉബൈദുല്ലാഹ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. 63 വയസ്സായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 36 വർഷമായി യുഇഎയിൽ പ്രവാസിയാണ് ഭാസ്കരൻ ജിനൻ.
യു.കെ.യിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം; ട്രോളുകൾ
തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.പിതാവ്: പടിയത്ത് ഭാസ്കരൻ. മാതാവ്: തങ്കമ്മ. ശ്രീകലയാണ് ഭാര്യ. മകൻ: ശ്രീജിത്ത്. മരുമകൾ: സ്നേഹ.
കാസർകോട് വൈദികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
കാസർകോട്: വൈദികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏഴാംമൈൽ പോർക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികൻ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.
44 വയസായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കുർബാനയ്ക്ക് എത്താത്തതിനാൽ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
പ്രാർത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഫാ. ആന്റണി ഉള്ളാട്ടിൽ താമസിച്ചിരുന്നത്.
ഒരു വർഷം മുമ്പാണ് തൃശ്ശൂരിൽ നിന്നും സ്ഥലംമാറി ഇവിടെ എത്തിയത്.
ആശ്രമത്തിലെ മറ്റു വൈദികർ എത്തിയപ്പോൾ വാതിൽ അകത്തുനിന്ന് അടച്ച നിലയിൽ ആയിരുന്നു. തള്ളി തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ വൈദികന്റെ മൃതദേഹം കണ്ടത്.
ഇരിട്ടി എടൂർ സ്വദേശിയാണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം
പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ആശ്രമത്തിലെ മറ്റൊരു വൈദികനും ഇതേ വാടക വീട്ടിൽ തമാസിച്ചിരുന്നു. ഇദ്ദേഹം ഇന്നലെ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.
അതിനാൽ ഇന്നലെ രാത്രിയിൽ ആന്റണി ഉള്ളാട്ടിലിനെ ഇദ്ദേഹം കണ്ടിരുന്നില്ല.
ഫാദർ ആന്റണി ഉള്ളാട്ടിൽ ഒരു ഡോക്ടറെ കാണാൻ പോയിരുന്നതായി ആശ്രമത്തിലുള്ളവർ മൊഴി നൽകിയിട്ടുണ്ട്. ഇതിനുശേഷം അസ്വസ്ഥതയിലായിരുന്നു.
ഗ്രഹാം സ്റ്റെയിൻസിനേയും രണ്ട് മക്കളേയും ചുട്ടുകൊലപ്പെടുത്തിയ പ്രതി ക്രിസ്തുമതം സ്വീകരിച്ചു.
ഇത്തരത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടായാൽ…..
ന്യൂഡൽഹി: അതിസാഹസികമായോ, കുറ്റകരമായോ വാഹനം ഓടിക്കുന്നത് കൊണ്ടുണ്ടാകുന്ന അപകടങ്ങളിൽപെട്ട് വ്യക്തി മരണപ്പെട്ടാൽ, മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കർണാടക സ്വദേശി എൻഎസ് രവിഷായുടെ കുടുംബം നൽകിയ ഹർജി തള്ളിയ കർണാടക ഹൈക്കോടതിയുടെ വിധി ശരിവച്ചാണ്, സുപ്രീംകോടതി ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിൻറെ നിരീക്ഷണം.
2014 ജൂൺ 18-ന് കർണാടകയിൽ വാഹനാപകടത്തിൽ മരിച്ച എൻഎസ് രവി ഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു.
ഗതാഗതനിയമങ്ങൾ ലംഘിച്ച് അമിത വേഗതയിൽ അശ്രദ്ധമായാണ് ഇയാൾ വാഹനമോടിച്ചത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
മല്ലസാന്ദ്ര ഗ്രാമത്തിൽ നിന്ന് അർസികെരെ നഗരത്തിലേക്ക് ഫിയറ്റ് കാർ ഓടിച്ചുപോകവേയാണ് അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് എഫ്ഐആറിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.
കാർ നിയന്ത്രണം വിട്ട് മറിയുന്നതിന് മുമ്പായി ഇയാൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. നഷ്ടപരിഹാരം ലഭിക്കണമെങ്കിൽ ട്രാഫിക് നിയമലംഘനമുണ്ടായിട്ടില്ലെന്ന് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
Summary:
A Malayali expatriate who had been residing in the UAE for 36 years passed away in Ras Al Khaimah, UAE.