കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസർകോട്: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസർകോട് കുമ്പള ബംബ്രാണയിലാണ് സംഭവം. എക്‌സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

കഞ്ചാവ് കേസിലെ പ്രതി അബ്ദുള്‍ ബാസിത് ആണ് ആക്രമണം നടത്തിയത്. നൂറ് കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് ഇയാൾ. ബാസിതിനെ പിടികൂടുന്നതിനായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇയാളുടെ വീട്ടില്‍ എത്തിയത്.

ഈ സമയത്ത് കമ്പി ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ കഴുത്തിന് കുത്തുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥർ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

രണ്ടു ചാക്കു നിറയെ ഫോണുകളും ലാപ്പ്ടോപ്പും; തൃശൂരിലെ മൊബൈല്‍ ഷോപ്പില്‍ നടന്നത് 25 ലക്ഷം രൂപയുടെ കവർച്ച

തൃശൂര്‍: തലോറില്‍ മൊബൈല്‍ ഷോപ്പില്‍ നടന്നത് 25 ലക്ഷം രൂപയുടെ കവർച്ച. തലോര്‍ അഫാത്ത് മൊബൈല്‍ ഷോപ്പിലെ സ്മാര്‍ട്ട് ഫോണുകളും ടിവികളും ലാപ്പ്‌ടോപ്പും ടാബുകളും മേശയില്‍ സൂക്ഷിച്ച പണവുമാണ് മോഷ്ടാക്കൾ കവര്‍ന്നത്.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. മൊബൈല്‍ ഷോപ്പിന്‍റെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകർത്ത് അകത്ത് കയറിയ ഇവർ കീപാഡ് ഫോണൊഴികെയുള്ള എല്ലാ സാധനങ്ങളും കൊണ്ടുപോയി.

വെളുത്ത നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് മോഷ്ടാക്കള്‍ എത്തിയത്. ഷോപ്പിന്‍റെ മുന്‍വശത്തെ സിസിടിവി ക്യാമറ തകർത്ത ശേഷമാണ് മോഷ്ടാക്കള്‍ ഷട്ടര്‍ പൊളിച്ച് അകത്തു കയറിയത്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

Related Articles

Popular Categories

spot_imgspot_img