ഓണത്തിന് പൊട്ടിക്കാൻ അതിർത്തി കടന്ന് കുപ്പിയെത്തുമോ….? പരിശോധനയുമായി ഡോഗ് സ്ക്വാഡ്
ഓണക്കാലത്ത് തമിഴ്നാട് അതിർത്തിയിലെ മദ്യക്കടത്ത് തടയാൻ പരിശോധനകൾ ഊർജിതമാക്കി എക്സൈസ്. ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ ലെയ്ക്കയും പരിശീലകരും എക്സൈസുമായി ചേർന്നാണ് കമ്പംമെട്ടിലെ പരിശോധനയ്ക്ക് എത്തിയത്.
മയക്കുരുന്നുകൾ കണ്ടെത്തുന്നതിൽ അതീവ പ്രാവീണ്യം ഉള്ളതാണ് ലെയ്ക്ക. ബസുകളും കാറുകളും ചെറിയ വാഹനങ്ങളും ബാഗേജുകളും പരിശാധനയ്ക്ക് വിധേയമാക്കി.
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥാരായ പ്രകാശ് , ഷിജു ദാമോദരൻ, ഷിജിൽ , പ്രദുൽജോസ് , വനിത ബിജി , റെജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഓണക്കാലം എത്തിയതോടെ ഹൈറേഞ്ചിലെ മലയോര പ്രദേശങ്ങളിൽ ചാരായം വാറ്റും സജീവമാണ്.
കാഞ്ചിയാർ പഞ്ചായത്തിന്റെ ഉൾ പ്രദേശങ്ങളിലും തമിഴ്‌നാട് അതിർത്തിയോട് ചേർന്ന വനപ്രദേശങ്ങളിലും വ്യാജവാറ്റ് വൻതോതിൽ നടക്കുന്നുണ്ട്.
വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ
ഓഗസ്റ്റ് അവസാനം ഉടുമ്പൻ ചോല എക്സൈസ് സംഘവും എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിൽ മണിയൻപെട്ടി കരയിൽ തമിഴ്‌നാട് അതിർത്തിയോടുചേർന്ന സ്ഥലത്ത് വ്യാജവാറ്റിനായി പാകപ്പെടുത്തിയ 220 ലിറ്റർ കോട കണ്ടെത്തി നശിപ്പിച്ചിരുന്നു.
മണിയൻപെട്ടി ഭാഗത്ത് ഓണക്കാലത്തോടനുബന്ധിച്ച് ചാരായം വില്പനയ്ക്ക് എത്താൻ സാധ്യതയുണ്ടന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തിപ്രദേശങ്ങളിൽ പരിശോധന നടത്തിയത്. കേസ് രജിസ്റ്റർചെയ്ത് പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തമിഴ്നാട് അതിർത്തിയിലെ മദ്യക്കടത്ത് തടയാൻ പരിശോധനകൾ ഊർജിതമാക്കി എക്സൈസ്
പുഷ്പകണ്ടം- അട്ടേക്കാനം കരയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ താമസയോഗ്യമല്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തി നശിപ്പിച്ചിരുന്നു.
270 ലിറ്റർ കോടയാണ് കണ്ടെടുത്ത് കേസെടുത്തത്. സമീപ പ്രദേശത്തുനിന്ന് 15 ലിറ്റർ ചാരായവു മായി രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ചൊവ്വാഴ്ച ഉടുമ്പൻചോല എക്സൈസ് സർക്കിൾ സംഘം രാമക്കൽമേട്-ബംഗ്ലാദേശ് കോളനി ഭാഗത്ത് നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റുചാരായം കണ്ടെടുത്തു.
ഓണക്കാലത്ത് രാമക്കൽമേട്ടിലെ റിസോർട്ടുകളിലെത്തിക്കുന്നതിനായി വനമേഖലയിൽ വ്യാജമായി വാറ്റി തയ്യാറാക്കിയതായാണ് സൂചന. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടന്നിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാ റിന്റെ നേതൃത്വത്തിൽ വനമേഖലയിൽ നടത്തിയ പരിശോധന യിലാണ് ജാറിൽ സൂക്ഷിച്ച നി ലയിൽ ചാരായം പിടിച്ചെടുത്തത്.
പ്രതിയെ കണ്ടെത്താനായിട്ടില്ല. മുമ്പും ഈ ഭാഗത്തുനിന്ന് ചാരായവും കോടയും പിടിച്ചെടുത്തിട്ടുണ്ട്.കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ ജെ. പ്രകാശ്, കെ .എസ്. അസീസ്, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) കെ .എസ്. അനൂപ്, എം. നൗഷാദ്, സിവിൽ എക്സൈസ് ഓഫീസർ മാരായ അരുൺരാജ്, അരുൺ മുരളീധരൻ, അരുൺ ശശി, സിവിൽ എക്സൈസ് ഓഫീ സർ പി.സി. റെജി എന്നിവർ പങ്കെടുത്തു.
അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിനെതിരെ ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേര്‍ന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും.
സെപ്റ്റംബര്‍ 22ന് വിശ്വാസസംഗമം സംഘടിപ്പിക്കാനാണ് നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനാണ് ആലോചന.
സർക്കാർ പരിപാടിക്ക് എതിരായ പ്രതിഷേധം
ആഗോള അയ്യപ്പസംഗമം “അയ്യപ്പ ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒന്നല്ല, മറിച്ച് ഒരു വ്യവസായ സംഗമമാണ്” എന്നാണ് വിമർശകരുടെ നിലപാട്.
സർക്കാരിന് അയ്യപ്പനോടും ശബരിമലയോടും ആത്മാർത്ഥതയില്ലെന്നും, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമമെന്നും ശബരിമല കർമസമിതിയും ഹിന്ദു ഐക്യവേദിയും ആരോപിച്ചു.
പന്തളം കൊട്ടാരവും ശക്തമായ വിമർശനവുമായി രംഗത്തെത്തി. “സാധാരണ അയ്യപ്പഭക്തർക്കെന്ത് ഗുണം? ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാതെ, സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സർക്കാർ നിലപാട് തിരുത്താതെ ഇത്തരം സംഗമങ്ങൾക്ക് അർത്ഥമില്ല” എന്നാണ് കൊട്ടാരത്തിന്റെ പ്രസ്താവന.