തൃശൂർ പുതുക്കാട് സെന്ററിൽ നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തി മുൻ ഭർത്താവ് . കൊട്ടേക്കാട് സ്വദേശിനി ബബിത (28) ആണ് കുത്തേറ്റത്. ബബിതയുടെ മുൻ ഭർത്താവ് കേച്ചേരി സ്വദേശിയായ ലെസ്റ്റിനാണ് ആക്രമണം നടത്തിയത്. ബബിത രാവിലെ ജോലിക്ക് പോകുമ്പോഴാണ് ഇയാൾ ആക്രമിച്ചത്. Ex-husband stabs woman in the middle of the road in Thrissur
9 കുത്തുകളേറ്റ ബബിത ഗുരുതരാവസ്ഥയിലാണ്. പുതുക്കാട്ടിലെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയായ ബബിതയെ ആക്രമണത്തിന് ശേഷം ലെസ്റ്റിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
മൂന്ന് വർഷം മുമ്പാണ് ഇരുവരും വിവാഹമോചനം നേടിയതെങ്കിലും, അവരുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സൂചനയുണ്ട്. ഓട്ടോ ഡ്രൈവർമാരും വഴിയാത്രക്കാരും ചേർന്ന് ബബിതയെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.