web analytics

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന് പുക പരിശോധന നടത്തത്തിന് പിഴ ചുമത്തിയതായി പരാതി. മംഗലപുരം പോലീസ് ആണ് ഈ അസാധാരണ പിഴ ചുമത്തിയത്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം.

പിഴ നോട്ടീസിൽ ഇലക്ട്രിക്ക് സ്കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പോലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം.

അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയത്. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നത് എന്നറിയില്ല ennum ശൈലേഷ് പറയുന്നു.

മധ്യപ്രദേശിൽ എസ്ബിഐക്ക് ‘കൊച്ചി ബ്രാഞ്ച്’..!

പിഴ വന്നതോടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും റൂറൽ എസ് പി ഓഫിസുമായി ബന്ധപ്പെടാനുമാണ് ശൈലേഷിനോട് ഉദ്യോഗസ്ഥർ പറഞ്ഞത്.

തുടർന്ന് റൂറൽ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ പ്രതികരണം ലഭിച്ചില്ല.

പിഴ എന്തിനാണെന്ന് അന്വേഷിക്കാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ ഉദ്യോഗസ്ഥർ മാന്യമായി പ്രതികരിച്ചില്ല എന്നും ശൈലേഷ് ആരോപിച്ചു. (പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ)

കേരള തീരത്ത് കടലാക്രമണ സാധ്യത

തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ രാത്രി 11.30 വരെ 2.4 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

മുന്നറിയിപ്പിന്റെ ഭാഗമായി വിവിധ തീര പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു…Read More

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

10-ാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാങ്ങര മൂളിയൻതൊടി വീട്ടിൽ മിർഷ ഫാത്തിമയെയാണ് (15) അദ്ധ്യാപികയുടെ കാറിടിച്ചത്. കുട്ടിയുടെ ഇടതു കാലിന് മൂന്ന് പൊട്ടലുണ്ട്.

രണ്ട് ശസ്ത്രക്രിയ നടത്തുകയും കമ്പിയിടുകയും ചെയ്തിരിക്കുകയാണ്. ചുരുങ്ങിയത് ആറ് മാസത്തെ വിശ്രമം ആണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്…Read More

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

BIHAR: യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങിക്കുന്ന വൻ തട്ടിപ്പ് ബീഹാറിൽ കണ്ടെത്തി. അനർഹർക്ക് വലിയ തോതിൽ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ നൽകി സർക്കാർ തലത്തിൽ നടന്ന വലിയ തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

സർക്കാർ ആനുകൂല്യങ്ങൾ നേരിട്ടു കൈമാറുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വിരലടയാളവുമായി ആധാർ കാർഡ് ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.

16,000 പേർക്കാണ് മാസങ്ങളായി ഇത്തരത്തിൽ വ്യാജപെൻഷൻ നൽകിക്കൊണ്ടിരുന്നത്. സംഭവം പുറത്തായതോടെ പെൻഷൻ നൽകുന്നത് ഉടൻ നിർത്തിവെക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു…Read More

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവ് കുറയുന്നതിന്റെ കാരണം തേടി സംസ്ഥാന സർക്കാർ.

ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിലാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവിൽ ഗണ്യമായ കുറവുണ്ടാകുന്നു എന്ന കണ്ടെത്തൽ.

അതേസമയം, ജനനനിരക്കിലെ കുറവാണ് പെതുവിദ്യാലയത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ കുട്ടികൾ കുറയാൻ കാരണമെന്നാണ് പെതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചത്…Read More

Summary: A complaint has surfaced alleging that a fine was imposed for conducting an emission test on an electric scooter. The unusual penalty was reportedly issued by the Mangalapuram police in Thiruvananthapuram district.

spot_imgspot_img
spot_imgspot_img

Latest news

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

Other news

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ്

മുജ്തബ ഖമനയി സ്വവര്‍ഗാനുരാഗിയെന്ന് സിഐഎ വെളിപ്പെടുത്തി; ഡോണള്‍ഡ് ട്രംപ് വാഷിങ്ടൺ: ഇറാന്‍ പരമോന്നത...

“എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!”

"എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!" തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ...

Related Articles

Popular Categories

spot_imgspot_img