തെരുവുനായകളുടെ ദയാവധം: ഹര്‍ജി ജൂലൈ 12ലേക്ക് മാറ്റി

ന്യൂഡല്‍ഹി: തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 12ലേക്ക് മാറ്റി. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജൂലായ് ഏഴിനകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ ഹര്‍ജി പരി?ഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് സുപ്രിം കോടതിയില്‍ ഹര്‍ജി പരാമര്‍ശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. അടിയന്തര നടപടി ഈക്കാര്യത്തില്‍ കോടതിയില്‍ നിന്ന് ഉണ്ടാകണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രണം കൂടിവരികയാണ്. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കെറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. ഏതാനും ദിവസം മുന്‍പാണ് ഇതേ പഞ്ചായത്തിലാണ് 11 വയസുകാരന്‍ നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായകളെ പിടികൂടുന്നത് ഊര്‍ജ്ജിതമാക്കും എന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

യുകെയിൽ പോലീസ് വാഹനവും കാറുമായി കൂട്ടിയിടിച്ച് വൻ അപകടം; മൂന്നുപേർ ഗുരുതരാവസ്ഥയിൽ: ഗതാഗത നിയന്ത്രണം

യുകെയിൽ പോലീസ് വാഹനവും മറ്റൊരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പോലീസ്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ...

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. ....

കത്രിക കാണിച്ച് ഭീഷണി, ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ...

ആവശ്യമുള്ള ബുക്കുകളുടെ പേരുകൾ ക്ലിക്ക്‌ ചെയ്താൽ മതി..എടിഎം പോലൊരു പുസ്തകക്കട

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ബുക്ക്‌ വെൻഡിങ് മെഷീൻ കൈരളി തിയറ്ററിൽ. ബുക്ക്‌...

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!