web analytics

തിമ്മയ്യൻ,പുല്ലാനി വിഷ്ണു, പുഷ്പരാജ്… ഒരു വർഷത്തിനിടെ 50 പേർക്ക് കാപ്പ; 30 പേരെ നാടുകടത്തി; ഗ്രാമങ്ങളിലെ കൊടും ക്രിമിനലുകളെ തുരത്തി എറണാകുളം റൂറൽ പോലീസ്

നിരന്തര കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്. ഈ വർഷം അമ്പത് ക്രിമനലുകൾക്കെതിരെയാണ് കാപ്പ ചുമത്തിയത്. Ernakulam Rural Police chased the worst criminals in the villages

ഒമ്പതു പേരെ ജയിലിലടച്ചു. മുപ്പതു പേരെ റൂറൽ ജില്ലയിൽ നിന്ന് നാട് കടത്തി. ഡിവൈഎസ്പി ഓഫീസുകളിൽ പതിനൊന്ന് പേർ ആഴ്ചയിൽ ഒപ്പിട്ടു കൊണ്ടിരിക്കുന്നു.

ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നും രണ്ടും പ്രതികളായ നിധിൻ (തിമ്മയ്യൻ ),

പാറക്കടവ്  കുറുമശ്ശേരി മണ്ണന്തറ വീട്ടിൽ ദീപക്ക് എന്നിവർ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലാണ്. 

കൊലപാതകമുൾപ്പടെ  നിരവധി കേസുകളിൽ പ്രതിയായ വിനു വിക്രമനെ  കുറുമശ്ശേരിയിൽ  ഏപ്രിൽ 10ന്  രാത്രി കൊലപ്പെടുത്തുകയായിരുന്നു.

ഒക്ടോബറിൽ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയത്, തൃശൂരിലെ ജ്വല്ലറിയിൽ നിന്ന് മൂന്ന് കിലോ സ്വർണ്ണം മോഷ്ടിച്ചത് തുടങ്ങിയ കേസുകളിൽ പ്രതിയായ ലിൻ്റാെ (കുറുപ്പംപടി), 2019 ൽ അത്താണിയിൽ വച്ച് ഗില്ലാപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി ലാൽ കിച്ചു (നെടുമ്പാശേരി),  വധശ്രമം, പോലീസുദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളിലെ പ്രതി രതീഷ് (രാമമംഗലം), മയക്കുമരുന്ന്, മോഷണം പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ജിതിൻ (ചാഡു – വടക്കേക്കര), നാല് വധശ്രമം, രണ്ട് കവർച്ച തുടങ്ങി പത്ത് കേസുകളിൽ പ്രതിയായ വിഷ്ണു ( പുല്ലാനി വിഷ്ണു – അങ്കമാലി) തുടങ്ങിയവരെ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ കരുതൽ തടങ്കലിലടച്ചു.

കാലടി തൃക്കണിക്കാവ് സ്വദേശി പുഷ്പരാജിനെയാണ് ഒടുവിലായി നാടുകടത്തിയത്. ആവർത്തിച്ചുള്ള വധശ്രമം, കഠിന ദേഹോപദ്രവം തുടങ്ങി നിരവധി കേസിലെ പ്രതിയാണ് ഇയാൾ.

റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കാപ്പ നടപടികൾ നടക്കുന്നത്. 

കരുതൽ തടങ്കലിൻ്റെ ഉത്തരവ് കളക്ടറും, നാട് കടത്താനുള്ള ഉത്തരവ് റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുമാണ് പുറപ്പെടുവിക്കുന്നത്. 

കാപ്പ ഉത്തരവ് ലംഘിച്ചാൽ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലടയ്ക്കും.

കഴിഞ്ഞയാഴ്ച കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയതിന് സൗത്ത് മാലിപ്പുറം സ്വദേശി ആഷിക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. 

കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കാപ്പ ഉൾപ്പടെ നിയമനടപടികൾ ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

Other news

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും പട്ടാപ്പകൽ

സൈബർ സുരക്ഷാ വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ കവർന്നു; അതും...

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും 15,000 രൂപയ്ക്ക്

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും...

ആന്ധ്രയിൽ ദാരുണ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 മരണം

ആന്ധ്രയിൽ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക്...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു

കവടിയാർ കൊട്ടാരത്തിൽ ഡിജിറ്റൽ കവർച്ചാശ്രമവും; രാജകുടുംബാംഗത്തിന്റെ ഇമെയിൽ ഹാക്ക് ചെയ്തു തിരുവനന്തപുരം: കവടിയാർ കൊട്ടാരംയിൽ...

Related Articles

Popular Categories

spot_imgspot_img