ബംഗളൂരു: കെ.എസ്.ആർ ബംഗളൂരു-എറണാകുളം ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677) മെയ് 13 തിങ്കളാഴ്ച്ച വഴിതിരിച്ചു വിടുമെന്ന് റെയിൽവേ അറിയിച്ചു. സേലം വഞ്ജിപ്പാളയത്ത് റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിൻ വഴി തിരിച്ചു വിടുന്നത്. കോയമ്പത്തൂർ പോകാതെ പകരം ഇരുഗൂർ, പോത്തന്നൂർ വഴിയായിരിക്കും ഈ ട്രെയിൻ സർവിസ് നടത്തുക.
യാത്രക്കാരുടെ സൗകര്യാർഥം അന്ന് പോത്തന്നൂരിൽ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ട്രെയിൻ ഓടാൻ ഒരു മണിക്കൂർ വൈകാനും സാധ്യതയുണ്ടെന്ന് റെയിൽവേ അറിയിച്ചു.
Read Also: കൊടൈക്കനാല്‍ – ഊട്ടി യാത്രയ്ക്ക് ഇന്ന് മുതൽ ഈ-പാസ് നിർബന്ധം; അറിയേണ്ടതെല്ലാം