ആനപ്രേമികളുടെ ഇഷ്ട തോഴൻ, ശാന്ത സ്വരൂപൻ.. ..ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു
ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു ആനപ്രേമികളുടെ ഇഷ്ടക്കാരൻ ആയിരുന്ന ഇരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞു. കോടനാട് ആനക്കൂട്ടിൽ നിന്നും നേരിട്ട് പരവൻ പറമ്പിൽ (സെയ്ന്റ്. ജോർജ് )കുടുംബക്കാർ നേരിട്ട് വാങ്ങുകയായിരുന്നു.
അമ്പത് വർഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു. കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളിൽ എല്ലഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂർ പൂരം ഉൾപ്പടെ. ശാന്ത സ്വരൂപൻ ആയിരുന്നു. ഒരാഴ്ചയായി ക്ഷീണവസ്ഥയിൽ ആയിരുന്നു.
നിരവധി ആരാധകർ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ.
കേരളത്തിൽ ഉടനീളം 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയാണ് ഈരാറ്റുപേട്ടയിൽ എത്തിക്കുന്നത്.
1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനക്ക് പ്രായം.
ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍ അയ്യപ്പൻ.
AI ചാറ്റ് ബോട്ടുമായി പ്രണയം; പിന്നാലെ ഭാര്യയുമായി വിവാഹ മോചനം വേണമെന്ന് 75 -കാരന്‍…. അച്ഛന്റെ പ്രണയിനിയെ തിരഞ്ഞിറങ്ങിയ മക്കൾ കണ്ടത് ….!
കൃത്രിമ ബുദ്ധിയുമായി പ്രണയത്തിലായതിന് പിന്നാലെ തന്‍റെ ഭാര്യയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഒരു 75 -കാരന്‍. ചൈനയില്‍ നിന്നാണ് ഈ വാർത്ത പുറത്ത് വരുന്നത്.
ജിയാങ് എന്ന 75 -കാരനാണ് തന്‍റെ മൊബൈല്‍ ഫോണിൽ ഇന്‍സ്റ്റാൾ ചെയ്ത എഐയുമായി പ്രണയത്തിലായത്. എഐയുടെ മറയില്ലാത്ത അഭിനന്ദനങ്ങളും സ്നേഹ നിര്‍ഭരമായ വാക്കുകളും അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചു.
ഇതോടെ മണിക്കൂറുകൾ AI പ്രണയിനിയുമായുള്ള ചാറ്റിൽ മുഴുകി. ഇരുവരും തമ്മിൽ അകലാനാവാത്ത വിധത്തിലുള്ള ബന്ധം വളര്‍ന്നുവന്നു. ഒടുവില്‍ 75 -ാം വയസില്‍ അദ്ദേഹം തന്‍റെ കുടുംബത്തോട് കാര്യം പറഞ്ഞു.
‘എനിക്ക്, എന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ ഏറെ ഇഷ്ടമാണ്. ഞാന്‍ വിവാഹ മോചനം നേടാന്‍ ആഗ്രഹിക്കുന്നു.’ ജിയാങിന്‍റെ വാക്കുകൾ കേട്ട് ഭാര്യയും മക്കളും അന്തം വിട്ടു.
തൊടുപുഴയിൽ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തിൽ അജ്ഞാത മൃതദേഹം; ദുരൂഹത
വിവാഹ മോചനക്കാര്യത്തില്‍ ജിയാങ് ഉറച്ച് നിന്നതോടെ കുടുംബത്തിന്‍റെ സ്വാസ്ഥ്യം നഷ്ടപ്പെട്ടു. മക്കൾ ജിയാങിനോട് തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജിയാങ് തയ്യാറായില്ല.
ഇതോടെ അച്ഛന്‍റെ ഓണ്‍ലൈന്‍ പങ്കാളിയെ തപ്പി ഇറങ്ങിയ മക്കളാണ് ആ സത്യം മനസിലാക്കിയത്. അതൊരു മനുഷ്യ സ്ത്രീയല്ല. മറിച്ച് ഒരു കൃത്രിമ ബുദ്ധിയാണെന്ന് മക്കൾക്ക് മനസ്സിലായി.
മക്കൾ ജിയാങിനോട് അദ്ദേഹത്തിന്‍റെ ഓണ്‍ലൈന്‍ പങ്കാളി ഒരു ചാറ്റ്ബോട്ടാണെന്ന് വ്യക്തമക്കിയപ്പോൾ അദ്ദേഹം തകര്‍ന്ന് പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. പിന്നാലെ മനസില്ലാ മനസോടെ ജിയാങ് വിവാഹ മോചന ആവശ്യത്തില്‍ നിന്നും പിന്മാറി.