കണ്ണൂർ: ആത്മകഥ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആത്മകഥയ്ക്ക് മൂന്നു ഭാഗങ്ങൾ ആണ് ഉള്ളതെന്നും ആദ്യ ഭാഗം ഈ മാസം പുറത്തിറങ്ങുമെന്നും ഇ പി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.(EP Jayarajan said that autobiography will be published in December)
പുസ്തകത്തിന്റെ ആദ്യഭാഗം പൂർത്തിയായെന്നും പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷമായിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുകയെന്നും ഇ.പി വ്യക്തമാക്കി. നിലവിൽ പുറത്തുവന്ന ഭാഗങ്ങൾ തന്റെ ആത്മകഥയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കട്ടൻചായയും പരിപ്പുവടയും’ എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിന് എന്ന് പറഞ്ഞ ഇ പി ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.