താന്‍ ബി ജെ പി നേതാക്കളുമായി ഒരു തരത്തിലുമുള്ള രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും എന്നെ ചിലര്‍ നശിപ്പിക്കാനായി സംഘടിത ശ്രമം നടത്തുന്നുവെന്നും ഇ പി ജയരാജന്‍. ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കര്‍ എന്നെ കാണാന്‍ മകന്റെ ഫ്‌ളാറ്റില്‍ വന്നുവെന്നത് സത്യമാണ്. ദല്ലാള്‍ നന്ദകുമാര്‍ക്കൊപ്പമാണ് വന്നത്. എന്നാല്‍ നാലു മിനിറ്റുനേരം മാത്രമാണ് ആ കൂടിക്കാഴ്ച നീണ്ടു നിന്നത്. അദ്ദേഹം എല്ലാ നേതാക്കളെയും കാണുന്നുണ്ടെന്നും, കേരളത്തിന്റെ ചുമതലയാണ് തനിക്കെന്നും പറഞ്ഞു. ഞാന്‍ താങ്ക്‌സ് പറഞ്ഞു പിരിഞ്ഞു. ഞാന്‍ എത്രയോ കാലമായി ഡല്‍ഹിയില്‍ പോയിട്ട്. ദുബായിലും ഈ അടുത്തകാലത്തൊന്നും പോയിട്ടില്ല. എനിക്ക് ശോഭാ സുരേന്ദ്രനെ പരിചയവുമില്ല. തെരഞ്ഞെടുപ്പ് ദിവസം എന്തിന് പ്രതികരിച്ചു വെന്നാണ് ഉയരുന്ന ചോദ്യം, എന്നാല്‍ മുഖ്യമന്ത്രിയെ അടക്കം വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതികരിച്ചത്. കെ സുധാകരനാണ് ആരോപണം ഉന്നയിച്ചത്. കെ സുധാകരന്‍ തമിഴ് നാട്ടിലെ ബി ജെ പി നേതാവ് അണ്ണാമലൈയുമായി ചര്‍ച്ച നടത്തിയ ആളാണെന്നും ജയരാജന്‍ ആരോപിച്ചു.
“എനിക്ക് ശോഭാ സുരേന്ദ്രനെ അറിയില്ല, ഒരു നേതാക്കളുമായും പരിചയമില്ല. തൃശ്ശൂരിലോ, എവിടെയും പോയിട്ടില്ല. ഞാന്‍ ബി ജെ പിയില്‍ പോകുമെന്നും, ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ ഒറ്റ കേന്ദ്രത്തില്‍ നിന്നും സൃഷ്ടിച്ചതാണ്. അതിനൊക്കെ കുറച്ചു ദിവസത്തെ ആയുസ് മാത്രമേയുള്ളൂ. മാധ്യമങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നതെന്ന് പരിശോധിക്കണം. എന്തെങ്കിലും സുഖം ലഭിക്കുന്നെങ്കില്‍ ഇനിയും ആവാം. എന്റെ ജീവിതം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായി മാറ്റിവച്ചതാണ്. ഞാന്‍ എന്നും കമ്യൂണിസ്റ്റുകാരനായി തന്നെ തുടരും. മറ്റെല്ലാം കെട്ടുകഥകള്‍ മാത്രമാണ്. ആരുടെയോ ഭാവനാ സൃഷ്ടിമാത്രം,” – ഇ പി ജയരാജൻ പറഞ്ഞു.
Read Also: ചൂട് കനക്കുന്നു; അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ച് വനിത ശിശുവികസന വകുപ്പ്