web analytics

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനുകൾ തകരാറിലായി; യാത്ര റദ്ദാക്കി; ബഹളം വച്ച് യാത്രക്കാർ

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെഎൻജിനുകൾ തകരാറിലായി

തിരുവനന്തപുരത്ത് എൻജിനുകൾ തകരാറായതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യവിമാനത്തിന്റെ യാത്ര റദ്ദാക്കി.

വിമാനത്തിന്റെ യാത്ര റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു. 178 യാത്രക്കാരുമായി വെളളിയാഴ്ച രാത്രി 8.30- ന് പോകേണ്ടിയിരുന്ന എ.ഐ. 1830 എന്ന വിമാനമായിരുന്നു.

വിമാനം പുറപ്പെടുന്നതിന് മുമ്പ് എൻജിനുകൾക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദീർഘ ദുരം യാത്രചെയ്യാനാവില്ലെന്ന് പൈലറ്റ് വിമാന ഏജൻസിയെയും എയർട്രാഫിക് കൺട്രോളിനെയും അറിയിച്ചു.

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെഎൻജിനുകൾ തകരാറിലായി

തുടർന്ന് വിമാനം യാത്ര റദ്ദാക്കിയെന്നും അറിയിച്ചതോടെയാണ് യാത്രക്കാർ ബഹളമുണ്ടാക്കയത്. തുടർന്ന് മറ്റൊരു വിമാനം സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കഴിയില്ലെന്ന് വിമാനകമ്പനി അധികൃതർ പറഞ്ഞോടെ 30 ലധികം യാത്രക്കാർ വലിയ ബഹളമുണ്ടാക്കി.

തുടർന്ന് വിമാനത്താവള സുരക്ഷാസേനാധികൃതരും വിമാനകമ്പനിയുടെ പ്രതിനിധികളുമെത്തി യാത്രക്കാരുമായി സംസാരിച്ചു. 178 യാത്രക്കാരിൽ 100 ഓളം യാത്രക്കാർ തങ്ങളുടെ ലഗേജുകൾ തിരിച്ചെടുത്തു.

ദൂരത്തിലുളളവർക്ക് ഹോട്ടൽ സംവിധാനം സജ്ജമാക്കാമെന്ന് വിമാനകമ്പനി അധികൃതർ അറിയിച്ചു. സമ്മതിച്ചവരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം

ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം അമരാവതി: ആന്ധ്ര ശ്രീകുളത്ത് ക്ഷേത്രത്തിൽ വൻ ദുരന്തം....

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

Other news

മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം; വരന്റെ മാതാവും വധുവിന്റെ അച്ഛനും കൂടി ഒളിച്ചോടി..!

വരന്റെ മാതാവും വധുവിന്റെ അച്ഛനും കൂടി ഒളിച്ചോടി ഭോപാൽ: മധ്യപ്രദേശിൽ നടന്ന വിചിത്ര...

ശ്രേയസ് അയ്യർ ആശുപത്രി വിട്ടു

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്‌ടൻ...

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

വോട്ടർമാർക്ക് ഇരിപ്പിട സൗകര്യവും കുടിവെള്ളവും

വോട്ടർമാർക്ക് ഇരിപ്പിട സൗകര്യവും കുടിവെള്ളവും കൊച്ചി: വോട്ടർമാരെ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കാൻ നിർബന്ധിതരാക്കുന്ന...

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ വഴിയോരക്കട ഒഴിപ്പിക്കൽ തുടരുന്നു

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാറിൽ വഴിയോരക്കട ഒഴിപ്പിക്കൽ തുടരുന്നു മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും...

വെടിവച്ച് കൊലപ്പെടുത്തി, വാഹനം കത്തിച്ചു; കാനഡയിൽ കൊലക്കേസിൽ ഇന്ത്യക്കാരന് 25 വർഷം തടവ്

കാനഡയിൽ കൊലക്കേസിൽ ഇന്ത്യക്കാരന് 25 വർഷം തടവ് ഓട്ടാവ ∙ കാനഡയിൽ നടന്ന...

Related Articles

Popular Categories

spot_imgspot_img