ചെന്നൈ: ശിവകാര്‍ത്തികേയൻ- സായി പല്ലവി എന്നിവർ കേന്ദ്ര കഥാപത്രങ്ങളായി എത്തിയ ‘അമരൻ’ സിനിമയുടെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥി. സിനിമയിൽ തന്റെ തന്റെ ഫോൺ നമ്പർ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ ആണ് നടപടിയുമായി രംഗത്തെത്തിയത്.(Engineering student sent a lawyer notice to the producers of Amaran movie)
സിനിമയിൽ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന നമ്പർ തന്റെതാണ്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് നിരന്തരം ആളുകൾ വിളിക്കുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നാണ് വാഗീശൻ ആവശ്യപ്പെടുന്നത്. തന്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
വീരമൃത്യു വരിച്ച ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ കഥ പറയുന്ന അമരൻ 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്തത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്