കുല്‍ഗാം: ജമ്മുക്ശ്മീരില്‍ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരവാദികളെ സുരക്ഷാ സേന വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.(Encounter in Jammu and Kashmir’s Kulgam, 5 terrorists killed)
കുല്‍ഗാമിലെ കദ്ദര്‍ മേഖലയിലാണ് ഭീകരരും സൈന്യവും ഏറ്റുമുട്ടിയത്. ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.