ഞായറാഴ്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്
ശ്രീനഗര്‍: ജമ്മു-കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. ബാരമുള്ളയിലെ സോപോറില്‍ സലൂര വനമേഖലയിലാണ് ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Encounter in Jammu and Kashmir; soldier martyred)
ഞായറാഴ്ച മുതല്‍ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ സേനയ്ക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം പ്രദേശം വളയുകയും തിരിച്ചടി ആരംഭിക്കുകയും ചെയ്തു. വനമേഖലയില്‍ ഇപ്പോഴും ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, ജമ്മു-കശ്മീര്‍ പോലീസ് എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്.
പങ്കാല കാർത്തിക് എന്ന സൈനികനാണ് വീരമൃത്യ വരിച്ചതെന്നും അദ്ദേഹത്തിന്‍റെ ത്യാഗത്തെ അഭിവാദ്യം ചെയ്യുന്നതായും സൈന്യം എക്സ് പോസ്റ്റിൽ കുറിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.