web analytics

ആശ്വാസം, ഇനി ഇഎംഐ കുറയും; റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകർന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് ആർബിഐയുടെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തിൽ നിന്ന് 5.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്.

റിപ്പോ നിരക്കിൽ 50 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് റിസർവ് ബാങ്ക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത്.

കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വീതം കുറച്ചിരുന്നു. ഇതോടെ മൂന്ന് ധന നയങ്ങളിലായി കുറച്ച റിപ്പോ നിരക്ക് 100 ശതമാനമായി മാറി.

നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ താഴ്ന്ന നിരക്കിലെത്തിയതും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 6.5 ശതമാനമായി ചുരുങ്ങിയതുമാണ് പലിശ കുറയ്ക്കുന്നതിന് അനുകൂലമായത് എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അദ്ധ്യക്ഷത വഹിച്ച മൂന്നാമത്തെ ധന അവലോകന യോഗത്തിലാണ് മുഖ്യ പലിശനിരക്കിൽ അര ശതമാനത്തിന്റെ കുറവ് വരുത്തിയത്.

റിയൽ എസ്റ്റേറ്റ്, വാഹന, കൺസ്യൂമർ ഉത്പന്ന വിപണികളിലെ തളർച്ച മറികടക്കാനാണ് ഇത്തരത്തിൽ പലിശ കുറച്ചത്. ഇതിലൂടെ വിപണിയിൽ പണ ലഭ്യത വർദ്ധിപ്പിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നു.

ഏപ്രിലിൽ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലേക്ക് എത്തിയിരുന്നു.

റിപ്പോ നിരക്ക് താഴ്ന്നതോടെ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാർഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം ബെംഗളൂരു: കർണാടകയിലെ ഹാസൻ...

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ; കന്നിയാത്രയിൽ വൻ തിരക്ക്

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ കോഴിക്കോട് നഗരത്തിന്റെ...

ഉത്സവപ്പറമ്പിൽ പോലീസിന്റെ ‘അഴിഞ്ഞാട്ടം’? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം!

ഉത്സവപ്പറമ്പിൽ പോലീസിന്റെ 'അഴിഞ്ഞാട്ടം'? യുവതിയുടെ പരാതിയിൽ കുണ്ടറയിൽ പ്രതിഷേധം! കൊല്ലം: ക്ഷേത്രോത്സവത്തിനിടെ പൊലീസ്...

കേരളത്തിൽ കനത്ത വേനൽമഴ: ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; വ്യാപക നാശനഷ്ടം, വരും മണിക്കൂറുകളിലും ജാഗ്രത!

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ആശ്വാസമായി എത്തിയ വേനൽമഴ കണ്ണീരായി...

“മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം”

"മകൾ മരിച്ചു എന്ന് വിശ്വസിക്കാനല്ല, മറ്റുള്ളവരിലൂടെ അവൾ ജീവിക്കുന്നു എന്ന് വിശ്വസിക്കാനാണ്...

മനുഷ്യത്വം മരവിച്ച ക്രൂരത!

മനുഷ്യത്വം മരവിച്ച ക്രൂരത! മുംബൈ: മോഷണം നടത്തിയെന്ന സംശയത്തിന്റെ പേരിൽ സ്വന്തം...

Related Articles

Popular Categories

spot_imgspot_img