web analytics

കുടിശിക 100 കോടി രൂപ പിന്നിട്ടു; അനിശ്ചിതകാല സമരം; സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു

എമർജൻസി സർവീസ് ഉൾപ്പെടെയുള്ളവ നിർത്തി 108 ആംബുലൻസുകൾ 108 ambulances ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സർക്കാർ നൽകാനുള്ള കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സമരം. സിഐടിയു യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം.

2023 മുതൽ പദ്ധതി നടത്തിപ്പ് ഇനത്തിൽ 100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ കമ്പനിക്ക് നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനമൊട്ടാകെ 317 ആംബുലൻസുകളിലായി 1400 പേരാണ് ജോലി ചെയ്യുന്നത്. ഹൈദരാബാദിലെ സ്വകാര്യ ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് കരാർ. സംസ്ഥാന സർക്കാർ ഫണ്ടും കേന്ദ്ര ഫണ്ടും ചേർത്തു കേരള മെഡിക്കൽ സർവീസസ് കോർപറേഷന് കൈമാറി അവരാണ് ഏജൻസിക്കു പണം കൈമാറുന്നത്.

കഴിഞ്ഞ ഡിസംബർ മുതൽ ജീവനക്കാർക്കു ശമ്പളം വൈകുകയാണ്. പല തവണ സിഐടിയു ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സൂചനാ സമരം നടത്തിയിരുന്നു. എന്നാൽ പരിഹാരമുണ്ടായില്ല. കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കഴിയില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല

മുസമ്പി പോയിട്ട് അതിന്റെ തൊലി പോലും ഇല്ല വെയിലത്ത് ദാഹിച്ച് വലഞ്ഞ് എത്തുന്നവർ...

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത

അസമിലും ഭൂട്ടാനിലും ഭൂകമ്പം; 5.8 തീവ്രത ഗുവാഹത്തി: അസമിലും അയൽരാജ്യമായ ഭൂട്ടാനിലും വീണ്ടും...

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്ന്...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി നായർ കൊച്ചി: ലൈംഗിക ആരോപണ...

‘ഇവിടെ ടിക്കറ്റില്ല, എന്നാൽ അടുത്തിടത്തേക്ക് വിട്ടോ’….സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ ഏഴുവയസ്സുകാരി കുട്ടിയെ മറന്നു മാതാപിതാക്കൾ

സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ കുട്ടിയെ മറന്നു മാതാപിതാക്കൾ .ഗുരുവായൂർ: സിനിമാ ടിക്കറ്റിനുള്ള തിരക്കിനിടയിൽ...

Related Articles

Popular Categories

spot_imgspot_img