ആധുനിക യുഗത്തിൽ ഇമെയിലുകളുടെ ഉപയോഗം കൂടുതലാണ്.എന്നാൽ ഇൻബോക്സ് നിറയെ അനാവശ്യ ഇമെയിലുകൾ വരുന്നത് ഒരു പതിവാണ് . ഇപ്പോഴിതാ എളുപ്പത്തിൽ അൺസബ്സ്‌ക്രൈബ് ചെയ്യാനുള്ള പുതിയ ഓപ്ഷൻ ആഡ് ചെയ്യാനുള്ള നീക്കത്തിലാണ് ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ, വെബ് പതിപ്പുകളിലാണ് ഇതിനുള്ള സേവനം ലഭ്യമാവുക.ഗൂഗിൾ വർക്ക്സ്പേസ് അപ്ഡേറ്റ് വഴിയാണ് പുതിയ മാറ്റങ്ങളെക്കുറിച്ച് കമ്പനി അറിയിച്ചത്. അനാവശ്യ ഇമെയിലുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നത് പല ഉപയോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. അതുകൊണ്ടാണ് ഉപയോക്താക്കളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുന്നതിനായാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചതെന്ന് കമ്പനി പറഞ്ഞു.
വെബിലും മൊബൈലിലും ജിമെയിലിലെ അനാവശ്യ ഇമെയിലുകളിൽ നിന്ന് അൺസബ്സ്‌ക്രൈബ് ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുന്നതിന് പുതിയ വഴികൾ അവതരിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വെബിലെ ത്രെഡ് ലിസ്റ്റിലെ ഹോവർ പ്രവർത്തനങ്ങളിലേക്ക് അൺസബ്സ്‌ക്രൈബ് ബട്ടൺ നീക്കുകയാണെന്ന് കമ്പനി അറിയിച്ചു. അൺസബ്സ്‌ക്രൈബ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ, മെയിലിങ് വിലാസത്തിൽ നിന്ന് ഉപയോക്താവിന്റെ വിലാസം നീക്കം ചെയ്യുന്നതിനായി ജിമെയിൽ അയച്ചയാൾക്ക് ഒരു http അഭ്യർത്ഥന അല്ലെങ്കിൽ ഇമെയിൽ ലഭിക്കും. ഉപയോക്താവിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ അൺസബ്സ്‌ക്രൈബ് ബട്ടനും ചേർക്കും. ഫെബ്രുവരിയോടെ ഒറ്റ ക്ലിക്ക് അൺസബ്സ്‌ക്രൈബ് ലിങ്ക് നടപ്പിലാക്കാൻ ബൾക്കായി ഇമെയിൽ അയക്കുന്നവരോട് (5,000 ഇമെയിലുകൾ വരെ അയക്കുന്നവർ) ഗൂഗിൾ ആവശ്യപ്പെടും എന്നാണ് സൂചന. സ്പാം റിപ്പോർട്ട് ചെയ്യുക, അൺസബ്സ്‌ക്രൈബ് ചെയ്യുക എന്നിങ്ങനെ രണ്ട് ഓപ്ഷനാണ് നിലവിലുള്ളത്.
Read Also : മികച്ച ക്യാമറയും ഏറെ സവിശേഷതകളും ; ഓപ്പോ റെനോയുടെ പുതിയ സീരീസ് ഇന്ത്യയിൽ