യു.എസിൽ പുതിയ രാഷ്ട്രീയ പാർട്ടി
വാഷിങ്ടൺ: യു.എസിൽ പുതിയ രാഷ്ട്രീയ പാർട്ടി. ടെസ്ല മേധാവിയും ശതകോടീശ്വരനുമായ
ഇലോൺ മസ്കാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്ക പാർട്ടി എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താൻ പുതിയ പാർട്ടി രൂപീകരിക്കുന്ന വിവരം മസ്ക് പ്രഖ്യാപിച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു തൊട്ടു പിന്നാലെയാണ് ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി
താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി
അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്.
മാർക്ക് സക്കർബെർഗിനെ ഇറക്കിവിട്ട് ട്രംപ്
ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ് ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ
നടത്തിയ യോഗത്തിലേക്ക് അനുവാദം ഇല്ലാതെ എത്തിയ മാർക്ക് സക്കർബെർഗിനോട്
ഓവൽ ഓഫീസിന്റെ പുറത്തുപോകാൻ ട്രംപ് നിർദേശിച്ചുവെന്നു രാജ്യാന്തരമാധ്യമങ്ങൾ.
എയർഫോഴ്‌സിന്റെ നെക്‌സ്റ്റ് ജനറേഷൻ ഫൈറ്റർ ജെറ്റ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കിടെ
സക്കർബെർഗ് ഓഫീസിലേക്ക് കടന്നുവരുന്നത് കണ്ട് ഉന്നത സൈനികോദ്യോഗസ്ഥർ ഞെട്ടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തുടർന്ന് സക്കർബെർഗിനോട് യോഗം നടക്കുന്ന മുറിക്ക് പുറത്തിറങ്ങാനും ഓവൽ ഓഫീസിന് പുറത്ത് കാത്തുനിൽക്കാനും ആവശ്യപ്പെട്ടെന്നും രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം സക്കർബെർഗിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടുവെന്ന തരതത്തിലുള്ള വാർത്തകൾ തെറ്റാണെന്നും,ട്രംപിനെ അഭിവാദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സക്കർബെർഗ് കടന്നുചെന്നതെന്നും.
തുടർന്ന് തിരിച്ചിറങ്ങിവന്ന് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരുന്നുവെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
മസ്കിന് അന്ത്യശാസനവുമായി ട്രംപ്; ‘ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’
ബജറ്റ് ബില്ലിന് എതിർത്ത് വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ
നേരിടേണ്ടി വരുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സർക്കാറിന്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന, കോസ്റ്റ് ബിൽ പിന്തുണയ്ക്കുന്ന, റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന
ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് മസ്ക് സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
മസ്കിന്റെ സ്ഥാപനങ്ങൾക്ക് അമേരിക്കൻ സർക്കാർ നൽകുന്ന സബ്സിഡി റദ്ദാക്കുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.
ട്രംപ് വൺ ബിഗ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് വിമർശിക്കുകയും
വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിളിക്കുകയും ചെയ്തതിനു പിന്നാലേയായിരുന്നു ഇത്.
ഈ ആഴ്ചയാണ് ഇരുവരും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ
മസ്കുമായി കഴിഞ്ഞ ദിവസമാണ് ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാൾഡ് ട്രംപും സമ്മതിച്ചു.
അമേരിക്കൻ സർക്കാരിന്റെ പ്രത്യേക ഏജൻസിയായ ഡോജിൽ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നിന്ന് പടിയിറങ്ങി ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്ക്.
ട്രംപിന്റെ താരിഫ് നയങ്ങളിൽ പ്രതിഷേധിച്ചാണ് മസ്ക് ഡോജ് വിടുന്നതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ,ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ
തന്റെ കടമ നിർവഹിച്ചുവെന്നും അറിയിച്ചാണ് മസ്കിന്റെ പടിയിറക്കം. ട്രംപിന് നന്ദി അറിയിച്ചാണ് മസ്ക് ഡോജ് തലപ്പത്ത് നിന്ന് മടങ്ങുന്നത്.
അതേസമയം യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമാണം,
ഫെഡറൽ കമ്മി വർദ്ധിപ്പിക്കുകയും ഡോജിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന് മസ്ക് വിലയിരുത്തിയിരുന്നു
‘‘ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ എന്റെ ഷെഡ്യൂൾ ചെയ്ത സമയം അവസാനിക്കുകയാണ്.
പാഴ് ചെലവുകൾ കുറയ്ക്കാൻ ട്രംപ് നൽകിയ അവസരത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഡോജ് ദൗത്യം കാലക്രമേണ ശക്തിപ്പെടും’’ – അദ്ദേഹം എക്സിൽ കുറിച്ചു.
English Summary:
Elon Musk Launches New Political Party in the U.S.
Tesla CEO and billionaire entrepreneur Elon Musk has announced the formation of a new political party in the United States. This move marks Musk’s formal entry into the American political arena and is seen as a major shake-up in the country’s political landscape