അസമിൽ ട്രെയിനിടിച്ച് ചരിയുന്ന ആനയുടെ ദയനീയ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ നൊമ്പരമായി മാറിയിരിക്കുകയാണ്. റെയിൽവേ ട്രാക്കിലൂടെ നടക്കുകയായിരുന്ന കാട്ടാനയെ സിൽച്ചർ ബൗണ്ട് കാഞ്ചൻജംഗ എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നു. (elephant, who was thrown by a train, made a pathetic attempt to escape with a broken leg; Finally a tragic death)
ട്രാക്കിൽ നിൽക്കുന്ന ആനയെ കണ്ട് ലോക്കോ പൈലറ്റ് ഹോൺമുഴക്കിയെങ്കിലും ആന മാറിയില്ല. വേഗത്തിൽ എത്തിയ ട്രെയിൻ ആനയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാലിൽ ഗുരുതരമായി പരുക്കേറ്റ ആന ഇഴഞ്ഞുകൊണ്ട് റെയിൽവേ ട്രാക്ക് കടക്കാൻ ശ്രമിച്ചു.
പിൻകാലുകൾ വലിച്ചുകൊണ്ട് മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും ഒടുവിൽ മരണപ്പെടുകയായിരുന്നു. ദയനീയ വീഡിയോ കണ്ട നിരവധി ആളുകളാണ് സങ്കടം പങ്കുവയ്ക്കുന്നത്.