ഉത്സവത്തിനെത്തിച്ച പൂട്ടോളി മഹാദേവൻ ഇടഞ്ഞു; മൂന്നു കാറും ബൈക്കും ലോറിയും സൈക്കിളും തകർത്തു

കൊച്ചി: ഉത്സവത്തിന് കൊണ്ടുവന്ന കൊമ്പൻ പൂട്ടോളി മഹാദേവൻ ഇടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം. ആക്രമണത്തിൽ നിരവധി വാഹനങ്ങൾ ആന തകർത്തു.

ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തിന് എഴുന്നള്ളത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ എലിഫന്റ് സ്‌ക്വാഡിനോട് സ്ഥലത്തേക്കെത്താൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് തോപ്പുംപടിയിൽ നിന്ന് ഇടക്കൊച്ചിയിലേക്ക് വരുന്ന ഭാഗത്തേക്കും ഇടക്കൊച്ചി ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ, എന്നിവയാണ് ആന തകർത്തത്. സമീപത്തുണ്ടായിരുന്ന മതിലിന്റെ ഒരു ഭാ​ഗവും തകർത്തിട്ടുണ്ട്. ആന ഇടഞ്ഞതിനെ തുടർന്ന് ആൾക്കൂട്ടം ഒഴിഞ്ഞുപോകണമെന്ന് പൊലീസ് നിർദേശം നൽകി. ആറാട്ട് എഴുന്നള്ളിപ്പിനായി ആനയെ കുളിപ്പിക്കുന്നതിനു സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചപ്പോഴാണ് സംഭവം.

spot_imgspot_img
spot_imgspot_img

Latest news

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

വീണ്ടും കോഹ്ലി മാജിക്; പകരം വീട്ടി ടീം ഇന്ത്യ; ജയം 4 വിക്കറ്റിന്

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി...

Other news

പെൺസുഹൃത്തിനെ ചൊല്ലി തർക്കം, മൂക്ക് ഇടിച്ചു തകർത്തു, പല്ലുകൾ ഇളകി; 15കാരൻ നേരിട്ടത് ക്രൂരമർദനം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലാണ് 15കാരൻ ക്രൂരമർദനത്തിന് ഇരയായത്. പത്താംക്ലാസ് വിദ്യാർത്ഥിയെ പ്ലസ്ടു...

ഇതരജാതിക്കാരനെ പ്രണയിച്ചു; കുടുംബത്തിന്റെ മാനം രക്ഷിക്കാൻ 20-കാരിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: ആന്ധ്രയിലാണ് അതിക്രൂരമായ ദുരഭിമാനക്കൊല അരങ്ങേറിയത്. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ചായിരുന്നു കൊല....

ഷഹബാസ് വധക്കേസ്; മുഖ്യ പ്രതി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിലൂടെ

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ...

സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ല​ക്നോ: സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പു​ന്ന​തു കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത...

ചോദ്യപേപ്പർ ചോർച്ച; പ്രതി ഷുഹൈബിന് മുൻകൂർ ജാമ്യമില്ല

കൊച്ചി: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി എം.എസ്....

ഇന്നലെ പരീക്ഷയ്ക്കായി പോയ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ല! താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായി

മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. താനൂർ...

Related Articles

Popular Categories

spot_imgspot_img