പത്തനംതിട്ട: പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി കുടിശ്ശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരം രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് അടക്കാനുള്ളത്. എന്നാൽ സ്വർണ്ണം പണയം വെച്ച് വരെ പണമടച്ചുവെന്നും ഇനി വകുപ്പിൽ നിന്ന് തന്നെ പണം നൽകാതെ പറ്റില്ലെന്നും ഡിഇഒ പറയുന്നു.
കുടിശ്ശിക അടയ്ക്കാതായതോടെ ഇന്ന് രാവിലെ കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരുകയായിരുന്നു. 108 സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.