കണ്ണൂർ: തനിച്ച് താമസിക്കുന്ന വയോധികയുടെ മൃതദേഹം കുളിമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. മഞ്ചേരിപ്പൊയിലിലെ എൺപത്തിയഞ്ച് വയസ്സുളള പുഷ്പവതി അമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. കുളിമുറിയിൽ തന്നെ വെളളം ചൂടാക്കാൻ ഉപയോഗിക്കുന്ന അടുപ്പുണ്ട്. ഇതിൽ നിന്ന് തീപടർന്നതാണോ എന്നാണ് സംശയം.
അതേസമയം ആത്മഹത്യയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുളിമുറിയുടെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ മട്ടന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കടവൂരില്‍ അമിത വേഗതയില്‍ എത്തിയ കാറിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
കടവൂരില്‍ ഹോമിയോ ആശുപത്രിക്ക് സമീപം സീബ്രലൈനിലൂടെ റോഡ് മുറിച്ചുകടന്ന എഴ് വയസുകാരന് പാഞ്ഞെത്തിയ കാറിടിച്ച് ദാരുണാന്ത്യം. തൊടുപുഴ നെടിയശാല പെടിക്കാട്ടുകുന്നേല്‍ മിലന്‍ മാത്യു (7) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 1.30 ന് ആണ് സംഭവം. പുതുപ്പരിയാരം നെടിയശാല സെന്റ് മേരീസ് യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ അവധിക്ക് ബന്ധു വീട്ടില്‍ എത്തിയതായിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍.അപകടത്തിന്‍റെ CCTV ദൃശ്യം പുറത്തു വന്നിട്ടുണ്ട്.