മലപ്പുറം: മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെ (71) ആണ് കാണാതായത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാണ്.
പിന്നീട് ഏറെ നേരം വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തങ്കമ്മയുടെ മൊബൈൽ ഫോൺ ഓഫായ നിലയിലാണ്. വൃദ്ധയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയിൽ പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.