പത്തനംതിട്ട: വൃദ്ധദമ്പതികളെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്.
റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സംഭവ സമയത്ത് മരുമകളും കൊച്ചുമക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഇവർ കേൾക്കാതിരിക്കാനാണ് ഉച്ചത്തിൽ പാട്ട് വെച്ചത്.
ഇവർക്ക് മാനസിക പ്രയാസമുള്ളവരാണോ എന്ന് സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
നഴ്സിംഗ് കോളേജ് റാഗിങ് കേസ്; പ്രതികൾക്ക് ജാമ്യം
കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജിലെ റാഗിങ് കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. സീനിയർ വിദ്യാർഥികളായ സാമുവൽ, ജീവ, റിജിൽജിത്ത്, രാഹുൽ രാജ്, വിവേക് എന്നിവരാണ് കേസിലെ പ്രതികൾ.
പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടില്ലെന്നതും കണക്കിലെടുത്തായിരുന്നു ജാമ്യം നൽകിയത്. ഏകദേശം 50 ദിവസത്തോളം പ്രതികൾ ജാമ്യം ലഭിക്കാതെ പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്നു.