ബംഗളൂരു: മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു. ബംഗളൂരു ജെപി നഗർ എട്ടാം ഘട്ടത്തിൽ ആണ് ദാരുണ സംഭവം നടന്നത്.
സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂർത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്. മരുമകളുമായുള്ള പൊരുത്തക്കേട് കാരണം തങ്ങൾക്ക് താമസിക്കാനായി പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് അഭ്യർഥിച്ചിരുന്നു.
എന്നാൽ 2021ൽ മകൻ മാതാപിതാക്കളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തിൽ ആക്കുകയായിരുന്നു. തുടർന്ന് 2023ൽ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.
പക്ഷെ കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടുകൾ തുടർന്നു. ഇതൊഫ്ര കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ ചേർത്തു.
ഇതിൽ മനംനൊന്ത് ദമ്പതികൾ വൃദ്ധസദനത്തിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary: An elderly couple committed suicide in Bengaluru’s JP Nagar after their son sent them to a old age home.