മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഇടുക്കി: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോലയിലാണ് സംഭവം. ഉടുമ്പന്‍ചോല പനക്കുളം സ്വദേശികളായ സന്ദീപ്, സിത്താര ദമ്പതികളുടെ മകളായ ആദ്യനന്ദയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ദാരുണ സംഭവം നടന്നത്. അമ്മ സിത്താര കുഞ്ഞിന് പാല് കൊടുത്തശേഷം ഉറക്കുവാന്‍ കിടത്തിയിരുന്നതാണ്. എന്നാൽ അരമണിക്കൂറിന് ശേഷം കുട്ടിക്ക് അനക്കമില്ലെന്ന് കണ്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക്

കൊച്ചി: രാജ്യത്ത് 5755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിലും, മധ്യപ്രദേശിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഉൾപ്പടെ 24 മണിക്കൂറിൽ 4 പേർ മരിച്ചു.

കേരളത്തിൽ കോവിഡ് കേസുകൾ 2000ത്തിലേക്ക് കടക്കുന്നു. നിലവിൽ 1806 പേർക്ക് ആണ് ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 59 വയസുള്ള ആളാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

ഒറ്റ ദിവസംകൊണ്ട് 127 പേരുടെ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിൽ 58 പുതിയ കൊവിഡ് -19 കേസുകളും 91 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആകെ സജീവമായ കേസുകൾ നിലവിൽ 596 ആണ്, മരണസംഖ്യ ഒന്ന് മാത്രമാണ്. കോവിഡ് -19 കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുന്നതിനായി ജൂൺ 5 ന് രാജ്യത്തുടനീളമുള്ള ആശുപത്രികൾ ഒരു മോക്ക് ഡ്രിൽ നടത്തി.

പത്തുദിവസത്തിനിടെയാണ് രാജ്യത്ത് കോവിഡ് ഇത്രക്ക് കുതിച്ചുയർന്നത്. കോവിഡ് പരിശോധനയ്ക്കായി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് കേന്ദ്രസർക്കാരിനോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത് 32 കോവിഡ് മരണങ്ങളാണ്.

പനിയും ശ്വാസസംബന്ധമായ അസുഖങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img