മുട്ട ഉപയോഗിച്ച് കൊണ്ട് എളുപ്പത്തിൽ പല കറികളും പലഹാരങ്ങളുമൊക്കെ ഉണ്ടാക്കാറുണ്ട്. വ്യത്യസ്ത രുചിയിൽ, പലവിധ പാചക പരീക്ഷണങ്ങളിൽ മിക്കതിലും മുട്ടയാണ് താരം. വീടുകളിൽ നിന്ന് മാറി താമസിക്കുന്നവർക്കും മറ്റും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മുട്ട അവിയൽ ആയാലോ ഇന്ന്. കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
*മുട്ട പുഴുങ്ങിയത് – അഞ്ച് എണ്ണം
*ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ – ഒന്ന് വീതം
*മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
*ഉപ്പ് – ആവശ്യത്തിന്
*തേങ്ങ ചിരവിയത് – അരക്കപ്പ്
*ജീരകം – ഒരു ടീസ്പൂണ്‍
*വെളുത്തുള്ളിയല്ലി – മൂന്ന്
*പച്ചമുളക് – നാല്
*കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ്, സവാള, മുരിങ്ങക്കായ എന്നിവ ഉപ്പും മഞ്ഞള്‍പൊടിയും അല്‍പം വെള്ളവും തളിച്ച് അടച്ചുവെച്ച് വേവിക്കുക. വെന്തു കഴിഞ്ഞ ശേഷം തേങ്ങ, ജീരകം, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരച്ചത് ചേര്‍ക്കുക. പത്ത് മിനിട്ട് കഴിയുമ്പോള്‍ നാലായി മുറിച്ച മുട്ട ചേര്‍ത്തിളക്കണം. ശേഷം കറിവേപ്പില ചേര്‍ത്ത് പച്ചവെളിച്ചെണ്ണ ഒഴിക്കാം. ഉച്ചയൂണിനൊപ്പം ചൂടോടെ വിളമ്പാൻ മുട്ട അവിയൽ റെഡി.
Read Also:സാറെ സാറെ സാമ്പാറെ ; വെച്ചാലോ ഒരു കിടിലൻ സാമ്പാർ