web analytics

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

കൊല്ലം∙ ശബരിമല സ്വർണപ്പാളി കേസുകളുമായി ബന്ധപ്പെട്ട എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി.

കൊല്ലം വിജിലൻസ് കോടതിയാണ് അപേക്ഷയിൽ ഉത്തരവ് പ്രസ്താവിക്കുക.

കേസിലെ എഫ്‌ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ എന്നിവയുടെ പകർപ്പുകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ രേഖകൾ കൈമാറുന്നതിൽ എതിർപ്പില്ലെങ്കിലും, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) അനുവദിക്കുന്ന പരിധിയിൽ മാത്രമേ ഇഡി അന്വേഷണം നടത്താവൂവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

മറ്റ് കുറ്റകൃത്യങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചാൽ നിലവിൽ തുടരുന്ന അന്വേഷണത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, സ്വർണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുക സംബന്ധിച്ച അന്വേഷണം നടത്തുന്നതിനാണ് രേഖകളുടെ പകർപ്പുകൾ ആവശ്യപ്പെടുന്നതെന്ന് ഇഡിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

കേസിൽ ഐപിസി 467-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് വിവരങ്ങൾ തേടുന്നതെന്ന് ഇഡി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

The Kollam Vigilance Court will pronounce its verdict today on an application filed by the Enforcement Directorate seeking certified copies of FIRs and other documents related to the Sabarimala gold foil case. The ED stated that the documents are required to probe money laundering aspects linked to the alleged misappropriation, while the prosecution argued that the ED’s probe should be limited to the provisions of the PMLA and not interfere with the ongoing investigation.

ED Seeks Documents in Sabarimala Gold Case

Sabarimala, Gold Foil Case, Enforcement Directorate, ED, Kollam, Vigilance Court, Money Laundering, PMLA

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

സൗഹൃദത്തിന്റെ ‘ആരംഭം’; സരിതയെയും ഖുശ്‌ബുവിന്റെ മകളെയും ചേർത്തുപിടിച്ച് സുചിത്ര മോഹൻലാൽ!

മലയാള സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടായിരുന്നു ആ സർപ്രൈസ് സന്ദർശനം. തൃശൂരിലെ...

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത്

കെ.എസ്.ആർ.ടി.സിയിൽ 10 വർഷമായി പി.എസ്.സി നിയമനമില്ല; വിവരാവകാശ രേഖ പുറത്ത് തിരുവനന്തപുരം: കേരള പബ്ലിക്...

രഞ്ജിത്ത് കേസ്: പീഡനം നടന്ന കാരവൻ പൊലീസ് കണ്ടെത്തി; അന്വേഷണം ഊർജിതം

കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണസംഘം നിർണായകമായ...

കത്തിയേക്കാൾ മൂർച്ചയുള്ള ചിരി; മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ…!

മാരകായുധവുമായി വന്ന കൊള്ളക്കാരനെ പരിഹസിച്ച് ഓടിച്ച് ബാർ ജീവനക്കാർ ബോളിവുഡ്...

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും!

പിങ്ക് പുതച്ച് ഏഷ്യ; ചെറി പൂക്കളുടെ മാന്ത്രിക ലോകത്ത് ചൈനയും ജപ്പാനും! ബീജിംഗ്/ടോക്കിയോ:...

Related Articles

Popular Categories

spot_imgspot_img