ഡൽഹിയിൽ വീണ്ടും ഭൂചലനം
ഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഡൽഹി നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ജജ്ജറാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂചലനത്തിൽ ഡൽഹി എൻ സി ആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം രാവിലെയും ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന്റെയും പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജറായിരുന്നു.
അതേസമയം തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ ഡൽഹി നിവാസികളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യതലസ്ഥാനം താരതമ്യേന ഉയർന്ന ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ് ജജ്ജർ.
അഹമ്മദാബാദ് വിമാനദുരന്തം; കാരണം ഇതാണ്
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണം ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതാണെന്ന കണ്ടെത്തലുമായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍. ഇതോടെ രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലക്കുകയായിരുന്നു.
റാം എയര്‍ ടര്‍ബൈന്‍ ആക്ടിവേഷന്‍ലൂടെയാണ് ഈ നിഗമനത്തിലേക്ക് എത്തിയതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ AI 171 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈല്‍ ആക്ടിവേറ്റ് ചെയ്തിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.
വിമാനത്തിന് ആവശ്യമായ ഊര്‍ജ്ജം നഷ്ടമാകുന്ന ഘട്ടത്തിലാണ് സാധാരണയായി RAT ആക്ടിവേറ്റ് ചെയുന്നത്. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടില്‍ എന്‍ജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയതായാണ് കണ്ടെത്തല്‍.
ഇത് രണ്ട് എന്‍ജിനുകളിലേക്കുള്ള ഇന്ധന ഒഴുക്ക് നിലയ്ക്കുന്നതിന് കാരണമായി. ഇതോടെ വിമാനത്തിന്റെ ത്രസ്റ്റ് നഷ്ടപ്പെട്ടു. സ്വിച്ചുകള്‍ ഇങ്ങനെ ഓഫ് ആയി എന്നതിലോ പൈലറ്റുമാര്‍ സ്വിച്ചുകള്‍ വീണ്ടും ഓണാക്കാന്‍ ശ്രമിച്ചോ എന്നതിലോ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാന അപകടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യുഎസ് വിദഗ്ധരില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് വാള്‍ സ്ട്രീറ്റ് റിപ്പോര്‍ട്ട് പറയുന്നു. അപകട സ്ഥലത്തു നിന്നും കണ്ടെത്തിയ വിമാനത്തിന്റെ ബ്ലാക് ബോക്സ് വിവരങ്ങൾ കഴിഞ്ഞ ദിവസം ഡീകോഡ് ചെയ്തിരുന്നു.
അപകടത്തിന് കാരണമായ നിർണായക വിവരങ്ങൾ ഇതിൽ നിന്നും ലഭിച്ചുവെന്നാണ് സൂചന. രണ്ട് എന്‍ജിനുകളും ഒരേ സമയം ഓഫായത് ഇന്ധന പ്രശ്നം കൊണ്ടാണോ എന്നാണ് പരിശോധിക്കുന്നത്.
നിലവിൽ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും വിമാനത്തിന്റെ ഇന്ധന സ്വിച്ച് കേന്ദ്രീകരിച്ചാണ് അന്വേഷണം.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Summary: A mild earthquake with a magnitude of 3.7 on the Richter scale was felt in Delhi. The epicenter was located in Jhajjar, Haryana, about 60 kilometers from the national capital. No major damage or casualties reported so far. An earthquake was also felt in Delhi early yesterday morning.