തൃശൂര്‍: തൃശൂർ ജില്ലയിലെ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം. ഗുരുവായൂര്‍, കുന്ദംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 8.15ഓടെയായിരുന്നു ഭൂചലനം.(Earthquake in thrissur)
ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിൽ വീടിന്റെ ജനൽ ചില്ലുകളും വാതിലുകളും ഇളകിയതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം ഭൂചലനത്തിന്റെ തീവത്ര സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.