തായ്‌വാനിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകി. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ജപ്പാനിലെ ഒകിനാവയിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ജപ്പാൻ കാലാവസ്ഥാ ഏജൻസി ആഹ്വാനം ചെയ്തു. ജപ്പാനിലെ മിയകോജിമ ദ്വീപ് ഉൾപ്പെടെ തായ്‌വാനിനടുത്തുള്ള ജാപ്പനീസ് ദ്വീപുകളിൽ 10 അടിവരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.