ഉത്തർപ്രദേശ്: ഗാസിയാബാദിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചതിരിഞ്ഞ് 3.24 ഓടെയാണ് അനുഭവപ്പെട്ടത്.
10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. ഈ ആഴ്ച്ച ഡൽഹിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച പുലർച്ചെ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഡൽഹിയിൽ ഉണ്ടായത്.
തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ധൗള കുവാനിലാണ് രാവിലെ 5:36 ന് ഭൂചലനം ഉണ്ടായത്.