web analytics

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: കുഞ്ഞുങ്ങളിലെ ഈ മാറ്റങ്ങൾ മാതാപിതാക്കള്‍ തീർച്ചയായും ശ്രദ്ധിക്കണം

കുഞ്ഞുങ്ങളിലെ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എത്രയും വേഗം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. നവജാത ശിശുക്കളില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്ക് ഈ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

അതുപോലെ തന്നെ കുഞ്ഞിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ – ഇഴയുക, നടക്കുക, നില്‍ക്കുക തുടങ്ങിയ കാര്യങ്ങളില്‍ കാലതാമസം ഉണ്ടാകുന്നത് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമാകാം.

ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും നിരന്തരമായി അസഹ്യമായ രീതിയിൽ കുഞ്ഞുങ്ങൾ കരയുന്നതും നാഡീസംബന്ധമായ പ്രശ്‌നത്തിന്റെ ലക്ഷണമാകാം.

പരന്നതോ ദൃഢമായതോ ആയ കൈകാലുകളും മന്ദഗതിയിലുള്ള വളര്‍ച്ചയും നാഡീസംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

ജനിച്ച് രണ്ട് മാസമായിട്ടും കുഞ്ഞിന് അമ്മയുടെയോ മറ്റുളളവരുടെയോ മുഖം തിരിച്ചറിയാനുള്ള കഴിവില്ലായ്മയോ വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയോ നാഡീസംബന്ധമായ പ്രശ്‌നത്തിന്റെ ലക്ഷണമാകാം.

അതുപോലെ കുഞ്ഞിന്റെ അസാധാരണമായ പെരുമാറ്റങ്ങള്‍, ഞെട്ടല്‍, കണ്ണുകള്‍ ഉരുട്ടല്‍ എന്നിവ ചിലപ്പോള്‍ അപസ്മാരത്തിന്റെ ലക്ഷണമാകാം. കൂടാതെ ഭക്ഷണം കഴിക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം.

2-3 മാസത്തിനു ശേഷം കുഞ്ഞിന്റെ ചലനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, അല്ലെങ്കില്‍ പ്രതികരണശേഷി കുറയുന്നത് എന്നിവയും നാഡീസംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

മലേഷ്യയിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത

മലേഷ്യയിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത മലേഷ്യൻ തീരത്തോട് ചേർന്ന് 7.1...

Related Articles

Popular Categories

spot_imgspot_img