web analytics

ഊട്ടിയിൽ ഇ പാസ്; മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; 2006ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ ജനതിരക്ക്; 13 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ചര മണിക്കൂർ; കുരുക്കഴിക്കാനാകാതെ പോലീസ്

മൂന്നാർ: ഊട്ടിയിൽ ഇ പാസ് ഏർപ്പെടുത്തിയതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇതോടെ മൂന്നാറിലെ ഗതാഗത സംവിധാനം നിയന്ത്രിക്കാനാകാതെ വന്നതോടെ പോലീസുകാർ പെടാപ്പാടുപെടുകയാണ്. മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾക്ക് 13 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ചര മണിക്കൂറിലേറെ സമയമാണ് വേണ്ടിവന്നത്. 2006ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ ജനതിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി മൂന്നാറിൽ അനുഭവപ്പെടുന്നത്. ഇന്നാണ് ഏറ്റവും വലിയ തിരക്കും ഗതാഗത കുരുക്കും ഉണ്ടായത്. ഇന്ന് രാവിലെ മുതൽ മൂന്നാർ മുഴുവൻ ഗതാഗത കുരുക്കാണ്.

ഗതാഗത നിയന്ത്രണത്തിനായി സബ്‌ ഡിവിഷന് കീഴിലുള്ള ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരെയും മൂന്നാറിലും പരിസരങ്ങളിലും നിയോഗിച്ചെങ്കിലും പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള തിരക്കായിരുന്നു. വൈകുന്നേരങ്ങളിൽ മൂന്നാർ സഞ്ചാരികളെ കൊണ്ട് സ്‌തംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കഴിയേണ്ട അവസ്ഥയായിരുന്നു. തിരക്ക് വർദ്ധിച്ചതോടെ മൂന്നാറിലും പരിസരങ്ങളിലും ഒരു മുറി പോലും കിട്ടാനില്ല. സന്ദർശകരിൽ ഭൂരിഭാഗം ജനങ്ങൾക്കും ഭക്ഷണം പോലും ലഭിച്ചില്ല. ഇന്നലെയും ഇതേ സ്ഥിതിയായിരുന്നു. മൂന്നാറിലേക്ക് കുട്ടികളുമായി പോകുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

 

Read Also: മാതാപിതാക്കളടക്കം പകച്ചു നിന്നപ്പോൾ ഡോക്ടറുടെ സമയോചിത ഇടപെടൽ; വൈദ്യുതാഘാതമേറ്റ് ഹൃദയമിടിപ്പ് നിലച്ച ആറുവയസ്സുകാരന് പുതുജൻമം

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്…

ഡിജിപി കെട്ടിപിടിക്കുകയും ഉമ്മവെക്കുകയും ചെയ്തത് സഹപ്രവർത്തകയെ; ഒളിക്യാമറ വെച്ച് പകർത്തിയത്… ബെംഗളൂരു: അശ്ലീലദൃശ്യ...

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും

സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സംസ്ഥാന സൂക്ഷ്മാണുവും; മുഖ്യമന്ത്രി പിണറായി വിജയൻ...

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; കണ്ടെത്തിയത് കിടപ്പുമുറിയിൽ

ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി തിരുവനന്തപുരം ∙...

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ

ദീപക്കിന്റെ വിഡിയോ പകർത്തിയ യുവതി ഒളിവിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ഉയർന്ന ലൈംഗിക...

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്; ആശങ്ക

ഐഎസ് ഭീകരന്റെ ഭാര്യ ഷമീമ ബീഗം ഉൾപ്പെടെ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്;...

Related Articles

Popular Categories

spot_imgspot_img