പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയും നഗ്നചിത്രം പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പെരുനാട് മേഖല പ്രസിഡൻ്റ് ജോയൽ തോമസിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ ഇയാളെ മേഖലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രണ്ടാഴ്ച മുൻപ് മാറ്റിയിരുന്നുവെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. 20022 ജൂണിലായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിനിക്കാണ് പീഡനമേറ്റത്. കേസിൽ 18 പ്രതികളുണ്ട്. നഗ്ന ചിത്രം പ്രചരിപ്പിച്ചുവെന്നും പരാതി ലഭിച്ചു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ കുട്ടിയുമായി അടുപ്പത്തിലാവുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. സ്കൂളിൽ പോകാൻ പെൺകുട്ടി മടി കാണിച്ചതിനെ തുടർന്നുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. ശിശു സംരക്ഷണ സമിതി വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ മൂന്ന് പേർ അറസ്റ്റിലായിരുന്നു. കെ. എസ്. ഇ. ബി. ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, സംഭവ സമയത്ത് പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നു പോലീസ് അറിയിച്ചു.
Also read: എക്സാലോജിക് മാസപ്പടി വിവാദം; ആലുവയിലെ സിഎംആർഎൽ ആസ്ഥാനത്ത് SFIO റെയ്ഡ്