കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.

ചിങ്ങവനം – കോട്ടയം സെക്ഷനിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ രണ്ടു ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റമുണ്ട്. ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും.

ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കും.

തിരുവനന്തപുരം നോര്‍ത്ത് – ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴിയാണ് സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളില്‍ നിർത്തും.

കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സർവീസ് നടത്തും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കും.

തിരുവനന്തപുരം – സെന്‍ട്രല്‍ മധുര അമൃത എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴിയാണ് സർവീസ് നടത്തുക.

ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

തിരുവനന്തപുരം സെന്‍ട്രല്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും.

ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ ഇവ

ട്രെയിന്‍ നമ്പര്‍ 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 19ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.

മധുര – ഗുരുവായൂര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് കൊല്ലം വരെ മാത്രമേ സർവീസ് നടത്തും.

നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം – സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് രാത്രി 8.05ന് കോട്ടയത്തു നിന്നും ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ് സെപ്റ്റംബര്‍ 21ന് പകല്‍ 12.10ന് കൊല്ലത്തുനിന്നാകും യാത്ര ആരംഭിക്കുക.

Summary: Due to maintenance work on the Chingavanam–Kottayam section, several train services will be partially canceled or diverted on September 20. Passengers are advised to check revised schedules.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

Related Articles

Popular Categories

spot_imgspot_img