കോട്ടയം: മദ്യലഹരിയിൽ യുവാവ് കാർ പുഴയിലേക്ക് ഓടിച്ചിറക്കി. മറവന്തുരുത്ത് ആറ്റുവേലകടവിലാണ് സംഭവം. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് കാർ പുഴയിലിറക്കിയത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാർ വെള്ളത്തിലേക്ക് പോകുന്നത് കണ്ട് കടത്തുവള്ളക്കാരാണ് ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. സംഭവം കണ്ട കടത്തുകാർ തോണിയുമായി എത്തുകയായിരുന്നു. പിന്നാലെ തോണി കാറിനോട് ചേർത്തുനിർത്തി യുവാവിനെ രക്ഷപ്പെടുത്തി.
യുവാവിനെ രക്ഷപ്പെടുത്തിയെങ്കിലും കാർ പൂർണമായും വെള്ളത്തിൽ മുങ്ങി. അതേസമയം രക്ഷപ്പെടുത്തിയ കടത്തുകാരുമായി യുവാവ് തർക്കത്തിലേർപ്പെട്ടു. കടത്തുകാരിലൊരാൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.